“രിവായ” - ഹദീസ് വിമർശനങ്ങളെ നേരിടാൻ മാത്രമായി ഒരു സംരംഭം
അബ്ദുൽ മാലിക് സലഫി എഴുതുന്നു ... 31 ഒക്ടോബർ 2022 ----------------------------------------------------- ഹദീസുകൾക്കെതിരെയുള്ള വിമർശനങ്ങൾക്ക് ആധുനിക സമൂഹത്തിൽ വലിയ മാർക്കറ്റുണ്ട്. വിമർശനങ്ങൾ ഒരു നിലവാരവും ഇല്ലാത്തതാണെങ്കിലും വെറും പൊള്ളത്തരമാണെങ്കിലും ഇസ്ലാമിക പ്രമാണങ്ങൾക്കുനേരെയുള്ള ആക്ഷേപമായതിനാൽ സ്വാഭാവികമായ മാർക്കറ്റ് അതിന് ലഭിക്കുന്നു എന്ന് മാത്രം. ഹദീഥ് വിമർശനങ്ങളെ പ്രാമാണികമായി നേരിടാൻ മാത്രമായി ഒരിടം അത്യാവശ്യമാണ് എന്ന തിരിച്ചറിവിൽ നിന്നാണ് ജാമിഅ അൽ ഹിന്ദ് അൽ ഇസ്ലാമിയയിലെ കുല്ലിയത്തുൽ ഹദീഥ് “ രിവായ ” എന്ന സംരഭം തുടക്കം കുറിച്ചത്. ഇന്നലെ ജാമിഅ യിൽ നടന്ന ഹദീഥ് വർക്ക്ഷോപ്പിൽ അതിന് സമാരംഭം കുറിക്കപ്പെട്ടിരിക്കുന്നു. അൽഹംദുലില്ലാഹ്! രണ്ട് സംരഭങ്ങളാണ് “ രിവായ ” യിൽ നിലവിലുള്ളത്. ‘ രിവായ ബ്ലോഗ് ’ ആണ് അതിൽ ഒന്ന്. ഹദീഥ് വിമർശനങ്ങൾക്കു മറുപടി പറയാൻ മാത്രമുള്ള ഒരു ബ്ലോഗാണിത്. തുടക്കം എന്ന നിലയിൽ ഇപ്പോൾ കുറച്ച് ലേഖനങ്ങളേ അപ് ലോഡ് ചെയ്തിട്ടുള്ളൂ .അത് വികസിപ്പിച്ചു കൊണ്ടിരിക്കും. ഇൻശാ അല്ലാഹ്. ഹദീസുകൾക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടി നൽകാൻ മാത്രമുള്ള “ രിവായ യുട്യ...

