മോഷ്ടിച്ചാൽ കൈവെട്ടുക എന്നത് കാടത്തപരമായ ശിക്ഷാനിയമം അല്ലേ? | വസ്തുതയെന്ത്?
വിമർശനം: മോഷ്ടിച്ചാൽ കൈ മുറിക്കണമെന്ന ഇസ്ലാമിലെ ശിക്ഷാനിയമം കാടത്തപരവും ക്രൂരവുമാണ്.
മറുപടിയുടെ ചുരുക്കം:
ഈ വിഷയവുമായി
ബന്ധപ്പെട്ട് നാല് ഹദീസുകളാണ് പൊതുവേ വിമർശകർ ഉന്നയിക്കാറുള്ളത്.
മോഷ്ടിച്ചവന്റെ കൈ മുറിക്കുക എന്നത് ഇസ്ലാമിക രാഷ്ട്രത്തിലെ
ഭരണസംവിധാനങ്ങൾ
മാത്രം നടപ്പിൽ വരുത്തേണ്ട ശിക്ഷയാണ്.
ഈ ശിക്ഷ നടപ്പിലാകണമെങ്കിൽ കൃത്യമായ അളവും
തോതും, മോഷണക്കുറ്റം തെളിയിക്കപ്പെടേണ്ട പ്രത്യേക രീതിയും
എല്ലാമുണ്ട്. സമ്പത്തിലൂടെയാണ് സമൂഹത്തിൻറെ നിലനിൽപ്പ് എന്നതുകൊണ്ടുതന്നെ, അതിൻറെ സംരക്ഷണത്തിന്
ഇസ്ലാം വലിയ പ്രാധാന്യം
നൽകിയിട്ടുണ്ട്. ജനങ്ങളുടെ രക്തത്തിൻ്റേയും സമ്പത്തിൻ്റേയും സാമൂഹിക നിർഭയത്വത്തിൻ്റെയും
സംരക്ഷണം ഉറപ്പ് വരുത്തുവാൻ വേണ്ടി തന്നെയാണ് ഇസ്ലാം ഈ ശിക്ഷാനിയമത്തിലൂടെ
ലക്ഷ്യം വെച്ചിട്ടുള്ളത്. അനർഹമായി ആരും ഇത്തരം ശിക്ഷക്ക് വിധേയരാകുന്നില്ല എന്നത്
ഉറപ്പുവരുത്താൻ
ഇത് നടപ്പിലാക്കാൻ പാലിക്കപ്പടേണ്ട നിബന്ധനകളും
മാനദണ്ഡങ്ങളും സങ്കീർണമാകുന്നു എന്നത് ശ്രദ്ധേയമാണ്. പ്രമാണങ്ങളുടെ വെളിച്ചത്തിൽ കർമശാസ്ത്ര പണ്ഡിതന്മാർ ഈ നിയമം
നടപ്പിലാക്കാൻ
ഉള്ള നിബന്ധനകളും മാനദണ്ഡങ്ങളും വിശദീകരിച്ചിട്ടുണ്ട്.
അതിൽ സുപ്രധാനമായ ഒരു
നിബന്ധനയാണ്, മോഷണ വസ്തുവിന്റെ മൂല്യം 1.0625 ഗ്രാം സ്വർണ്ണത്തിൻറെ
മൂല്യമോ, അതിൽ
കൂടുതൽ മൂല്യമോ ഉള്ള വസ്തു
ആയിരിക്കണം എന്നത്. ഇതുമായി ബന്ധപ്പെട്ട ഹദീസാണ്
വിമർശകർ ഉദ്ധരിച്ച ഒന്നാമത്തെ
ഹദീസ്. ഇമാം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഈ ഹദീസ്
സ്ഥിരപ്പെട്ടതാണ് എന്ന് മാത്രമല്ല ഇതേ ആശയം പല ഹദീസുകളിലും
സ്ഥിരപ്പെട്ടു വന്നിട്ടുമുണ്ട്. മോഷണത്തിലൂടെ കൈ നഷ്ടപ്പെടുക എന്ന ദുരവസ്ഥയെ
ഓർമ്മപ്പെടുത്തുകയും, അതിലൂടെ അല്ലാഹുവിൻറെ ശാപം ഉണ്ടാകും എന്ന് താക്കീത് ചെയ്യുകയും
ചെയ്യുന്നതാണ് രണ്ടാമത്തെ ഹദീസ്. മോഷണ കുറ്റത്തിൽ ഏർപ്പെട്ടുകൊണ്ട്
ഇഹലോകവും പരലോകവും നഷ്ടമാകുന്ന ഈ മഹാദുരന്തത്തിൽ നിന്നുള്ള താക്കീതാണ്
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഈ ഹദീസിന്റെ
താൽപര്യം. الحدود
(ഹദ്ദുകൾ) എന്ന പരിധിയിൽ വരുന്ന എല്ലാ
ശിക്ഷാനിയമങ്ങൾക്കും ഉള്ളതുപോലെ ഏറെ സങ്കീർണമായ പല നിബന്ധനകൾ ഉള്ള ശിക്ഷാനിയമമാണ്
കൈ മുറിക്കുക എന്നത്.
പ്രസ്തുത നിബന്ധനകൾ പാലിക്കപ്പെടാത്ത തരത്തിൽ ആരുടെയെങ്കിലും
മോഷണക്കുറ്റം തെളിഞ്ഞാൽ അതിന് അനുയോജ്യമായ ശിക്ഷ തീരുമാനമാക്കാനുള്ള അർഹത നീതിപീഠത്തിനും
ഭരണകൂടത്തിനുമാണ്. ഇസ്ലാമിന്റെയും മനുഷ്യത്വത്തിന്റെയും ശത്രുക്കൾ സാമൂഹിക ദ്രോഹികളായ അക്രമികളെ
അടക്കി നിർത്താൻ ഉതകുന്ന ശക്തമായ ശിക്ഷാനിയമങ്ങളെ
എതിർക്കുന്നതാണ് നമ്മൾ കാണുന്നത്. മാന്യമായി ജീവിക്കുന്ന സമൂഹത്തിലെ
മഹാഭൂരിഭാഗം വരുന്ന ജനങ്ങളുടെ നിർഭയത്വത്തിനെക്കാളും, സാമ്പത്തിക സുരക്ഷയെക്കാളും
ഇവർക്ക് പ്രധാനം സാമൂഹിക ഭീഷണിയായ ഇത്തരം
കുറ്റവാളികളോടുള്ള കാരുണ്യമാണ്. ആ കാരുണ്യം
അവർക്ക് വേണ്ടിയിരുന്നത് സമൂഹത്തോട് ആയിരുന്നു! കുറ്റകൃത്യങ്ങൾ സമൂഹത്തിൽ നടമാടരുത്
എന്ന ലക്ഷ്യമുള്ളതുകൊണ്ട്
ശക്തമായ ശിക്ഷകൾ ഇസ്ലാം
നിഷ്കർഷിക്കുന്നു എന്നത് ശരി തന്നെ. എന്നാൽ, അതിക്രൂരമായി
മനുഷ്യത്വമില്ലാതെ കുറ്റവാളികളെ സമീപിക്കണം എന്ന് ഇസ്ലാം ഒരിക്കലും പറയുന്നില്ല. കൈ
മുറിക്കപ്പെട്ട
കുറ്റവാളികളുടെ കുടുംബം വഴിയാധാരമാകും തുടങ്ങിയ പല ദുർന്യായങ്ങളും
ഈ ശിക്ഷയെ
കുറിച്ച് പറയുന്നതിനേക്കാളും ഏറ്റവും അനുയോജ്യമാവുക ഇന്ന്
ലോകത്ത് നിലവിലുള്ള പല ശിക്ഷകളെക്കുറിച്ചും
ആണ്. ജോലിയില്ലാതെ വർഷങ്ങളോളം ജയിലിൽ കിടക്കേണ്ടി വരുന്നവരുടെ കുടുംബം പോറ്റാൻ അവർക്ക്
എന്താണ് മാർഗം! അതേസമയം, ഒരു കൈപ്പത്തി പോയവർക്കും ജീവിക്കാൻ മാർഗങ്ങൾ ഇന്ന്
ലോകത്ത് പലതും ഉണ്ട്. ശിക്ഷാനിയമം നടപ്പിലാക്കപ്പെട്ട കുറ്റവാളികളെ
ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത് എന്ന് പ്രവാചകൻ ﷺ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്.
ഇസ്ലാമിക ദൃഷ്ട്യാ
വളരെ നീചപാപമായ
വ്യഭിചാരം പോലുള്ള പാപങ്ങൾക്കുള്ള ശിക്ഷകൾ നടപ്പിലാക്കപ്പെട്ടവരോട്
പോലും നബി ﷺ
യുടെ കാലഘട്ടത്തിൽ അവിടുന്നും സ്വഹാബിമാരും പെരുമാറിയത് വളരെ
മാന്യതയോടെയായിരുന്നു എന്ന് ഹദീസുകളിൽ കാണാം. അവർക്ക് നൽകാവുന്ന എല്ലാ
പരിഗണനകളും അന്ന് നൽകപ്പെട്ടിരുന്നു. ഹദ്ദുകൾ നടപ്പാക്കുന്നിടത്ത്
സ്ഥാനമാനങ്ങൾക്കോ തറവാടിനോ ഗോത്ര മഹിമക്കോ ഒന്നിനും ഒരു സ്ഥാനവും ഇല്ല. ശിക്ഷ നടപടികൾക്ക്
മുമ്പിൽ എല്ലാവരും
തുല്യരാണ് എന്ന് കൃത്യമായി ഇസ്ലാമിൽ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. കുറ്റം കോടതിക്ക്
മുമ്പിൽ തെളിയിക്കപ്പെട്ടാൽ പിന്നെ
ഇളവിന് അർഹതയില്ല. കുറ്റം കോടതിയിൽ എത്തിക്കണോ
വേണ്ടേ എന്നത് മോഷ്ടിക്കപ്പെട്ട വസ്തുവിന്റെ ഉടമക്ക് തീരുമാനിക്കാം. കോടതിയിൽ എത്തിക്കുന്നതിനു
മുമ്പാണ് ഇളവ് കൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ കൊടുക്കേണ്ടത്.
കോടതിയിൽ കുറ്റം
എത്തിയതിനു ശേഷം, അത് തെളിയുമ്പോൾ ശിക്ഷക്ക് ഇളവ് നൽകണം എന്ന് പറയുന്നത് പരിഗണനീയമല്ല. ഇതാണ്
വിമർശകർ ഉദ്ധരിക്കുന്ന മറ്റൊരു
ഹദീസിന്റെ ആശയം. ഒന്നാം തവണ മോഷ്ടിച്ചാൽ വലതുകൈ
ഛേദിക്കപ്പെടുകയും, വീണ്ടും അതേ കുറ്റം അദ്ദേഹത്തിൽ നിന്ന്
തെളിഞ്ഞാൽ ഇടതു
കാൽ ഛേദിക്കപ്പെടുക എന്നതാണ്
ശിക്ഷ. മൂന്നാമതും
ഒരു വ്യക്തിയിൽ
നിന്ന് മോഷണക്കുറ്റം തെളിഞ്ഞാൽ പിന്നെ
സന്ദർഭാനുസരണം ഇസ്ലാമിക രാഷ്ട്രത്തിലെ നിയമവ്യവസ്ഥകൾ നടപ്പിലാക്കുന്ന ശിക്ഷയാണ്
ആ വ്യക്തിക്ക്
ബാധകമാവുക. വീണ്ടും
അയാളുടെ അടുത്ത
കയ്യും കാലും മുറിക്കണം എന്ന് പറയാൻ വ്യക്തമായ തെളിവുകൾ ഇല്ല. പിന്നീട്
ആ വ്യക്തിയെ
കാരാഗ്രഹത്തിൽ
അടക്കുകയോ, അതല്ലെങ്കിൽ സാഹചര്യം
അനുസരണം അനുയോജ്യമായ ശിക്ഷ കോടതി
നടപ്പിലാക്കുകയോ ചെയ്യുകയാണ് വേണ്ടത്. ഉമർ (റ) വിൻ്റെ
കാലഘട്ടത്തിൽ ഉണ്ടായ സമാനമായ ഒരു
സംഭവത്തിൽ ഇത്തരത്തിൽ വിധി
നടത്തിയതായി സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. എന്നാൽ, ഇതിനെതിരായി
ദുർബലമായ ഒരു
ഹദീസ് പല ഹദീസ്
ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടു കാണാം. ഇതാണ് വിമർശകർ ഉന്നയിക്കുന്ന ഈ വിഷയവുമായി
ബന്ധപ്പെട്ട മറ്റൊരു
ഹദീസ്. മൂന്നാമതും അതിനുശേഷവും ഒരു വ്യക്തിയിൽ നിന്ന്
മോഷണക്കുറ്റം തെളിഞ്ഞാൽ ശേഷിക്കുന്ന കയ്യും
കാലും ഛേദിക്കണമെന്നാണ് അതിൻറെ ആശയം. പ്രസ്തുത ഹദീസ്
ദുർബലമാണെന്ന് പൗരാണികരും ആധുനികരുമായ ഹദീസ് പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ഈ ഹദീസ്
സ്ഥിരപ്പെട്ടതാണെന്ന് വന്നാൽ തന്നെയും ഇതിൻറെ ആശയം പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടുണ്ട്.
ഏതായിരുന്നാലും ഈ ഹദീസ് കൊണ്ട് സഹാബിമാർ പ്രവർത്തിച്ചിട്ടില്ല. അതുകൊണ്ട്,
ഒന്നുകിൽ ഇത്
മൻസൂഖ് (ആദ്യകാലഘട്ടത്തിൽ പ്രാബല്യത്തിൽ ഉണ്ടായിരിക്കുകയും,
പിന്നീട് അല്ലാഹുവിൻറെ കൽപ്പന പ്രകാരം എടുത്തു കളയുകയും ചെയ്ത വിധി)
ആയിരിക്കും. വലിയ കുഴപ്പങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ആളുകളെ
വധിച്ചു കളയുവാൻ ഉള്ള അധികാരം
ഇസ്ലാമിക ഭരണകൂടത്തിന്
ഉണ്ട്. രണ്ടുതവണ മോഷണത്തിൽ ഏർപ്പെടുകയും,
ഓരോ കൈകാലുകൾ വീതം
ഛേദിക്കപ്പെട്ടിട്ടും അതിൽ നിന്ന് പിന്മാറാത്ത പ്രസ്തുത വ്യക്തിയെ
കൊണ്ടുള്ള സാമൂഹിക ആഘാതം
പരിഗണിച്ച് വധിക്കുവാൻ അവിടുന്ന് ഉത്തരവിട്ടത് ആയിരിക്കാം എന്നതാണ്
മറ്റൊരു സാധ്യത.
മൂന്നാം സാധ്യത കൂടി പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്;
അതൊന്നു കൂടി പ്രബലവുമാണ്. ആദ്യതവണ പ്രസ്തുത കുറ്റവാളിയെ
കൊണ്ടുവന്നപ്പോൾ തന്നെ അവിടുന്ന് ﷺ വധിക്കുവാൻ ആയിരുന്നു
പറഞ്ഞത്. വീണ്ടും ഓരോ സമയത്ത് മോഷ്ടിച്ച് കൊണ്ടുവന്നപ്പോഴും അവിടുന്ന് വധിക്കുവാൻ പറഞ്ഞു.
പ്രസ്തുത സമയത്തൊക്കെയും,
സഹാബിമാർ മോഷ്ടിച്ചിട്ടേയുള്ളൂ
എന്ന് പറഞ്ഞു കൊടുത്തതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു
അവിടുന്ന് മോഷണക്കുറ്റം എന്ന
നിലക്ക് കൈ അല്ലെങ്കിൽ കാൽ മുറിക്കുക എന്ന മോഷണ ശിക്ഷ നടപ്പിലാക്കിയത്.
എന്നാൽ പലയാവർത്തി
ആവർത്തിച്ച് മോഷ്ടിക്കുക വഴി അദ്ദേഹത്തിൻ്റെ കൈകാലുകൾ മുഴുവൻ ഛേദിക്കപ്പെടുകയും,
പിന്നീട് വധിക്കപ്പെടുകയും ചെയ്യുകയായിരുന്നു ഉണ്ടായത്. ഇവിടെ, ആദ്യസമയം ആ വ്യക്തിയെ
കൊണ്ടുവന്നപ്പോൾ തന്നെ അദ്ദേഹം വധിക്കപ്പെടേണ്ട വ്യക്തിയാണ്
എന്ന് അവിടുത്തേക്ക് വഹിയ് കിട്ടിയിട്ടുണ്ടാകണം. പ്രസ്തുത വ്യക്തിയെക്കുറിച്ച്
മറ്റുള്ള സ്വഹാബിമാർക്ക്
അറിയാത്ത വധിക്കപ്പെടാൻ കാരണമായ പല വസ്തുതകളും
ഒരുപക്ഷേ അവിടുത്തേക്ക് അറിയിക്കപ്പെട്ടതാകാം. ഇപ്രകാരമാണെങ്കിൽ, അത്
ആ വ്യക്തിയെ
സംബന്ധിച്ച മാത്രമുള്ള നബി
ﷺ യുടെ
ഒരു പ്രത്യേക വിധിയാണെന്നേ
പറയാവൂ. പ്രസ്തുത ഹദീസ് സ്ഥിരപ്പെട്ടതല്ല. ഇനി
അഥവാ സ്ഥിരപ്പെട്ടതാണെന്ന് സങ്കൽപ്പിച്ചാൽ തന്നെ
മേൽപ്പറഞ്ഞ മൂന്നാൽ ഒരു
രീതിയിലാണ് പണ്ഡിതന്മാർ അതിനെ മനസ്സിലാക്കിയത്. ഈ വിഷയത്തിൽ വിമർശകർ ഉദ്ധരിക്കാറുള്ള നാല്
ഹദീസുകളിൽ മൂന്നും
വിമർശിക്കപ്പെടേണ്ട വിഷയമേ അല്ല. ഇസ്ലാമിൻറെ
നന്മകളിൽ ആണ്
ഇത് നമുക്ക്
ഉൾപ്പെടുത്താൻ
സാധിക്കുക. അതിൽ ആക്ഷേപിക്കപ്പെടേണ്ട ഒന്നുമില്ല. നാലാമതൊരു
ഹദീസ് ആകട്ടെ ദുർബലവുമാണ് എന്ന് മനസ്സിലാക്കാം. ഇസ്ലാമിലെ ഏതൊരു നിയമത്തെക്കുറിച്ചും
ആഴത്തിൽ പഠിക്കുന്തോറും
അതിൻറെ മഹത്വവും ദൈവികതയും കൂടുതൽ ബോധ്യപ്പെടുകയാണ് ചെയ്യുക. നീതിയുക്തമായി
കാര്യങ്ങളെ വീക്ഷിക്കുന്ന സത്യന്വേഷികൾക്ക് വിശുദ്ധ ഖുർആനിലോ
തിരുസുന്നത്തിലോ നിഷേധിക്കേണ്ടതോ, പരിഹസിക്കേണ്ടതോ ആയ ഒന്നുമില്ല എന്ന്
ബോധ്യമാകും. ഓരോ വിഷയത്തിലും സ്ഥിരപ്പെട്ട പ്രമാണങ്ങൾ മുന്നോട്ടുവെക്കുന്നതിനേക്കാൾ നല്ലൊരു
ആശയമോ നിയമമോ മറ്റാർക്കും മുന്നോട്ടുവെക്കാൻ സാധിക്കില്ല എന്ന്
ഉറപ്പിക്കുവാൻ
ഒരു വിശ്വാസിക്ക് സാധിക്കും.
والله أعلم
വിശദമായി:
പ്രസ്തുത വിഷയവുമായി ബന്ധപ്പെട്ട് വിമർശിക്കപ്പെടാറുള്ള നാല് ഹദീസുകൾക്ക് വിമർശകൻ നൽകിയ പരിഭാഷ:
- മൂന്ന് ദിർഹം വരുന്ന ഒരു പരിച മോഷ്ടിച്ചയാളുടെ കൈമുറിക്കാൻ ദൈവദൂതൻ ഉത്തരവിട്ടു.
- അബൂഹുറൈറയിൽ നിന്ന് നിവേദനം: നബി പറഞ്ഞു: 'ഒരു മുട്ട' മോഷ്ടിച്ചു കരം ചേദിക്കേണ്ടവനെ ദൈവം ശപിക്കട്ടെ'. കയർ മോഷ്ടിച്ച് കരം മുറിക്കേണ്ടവനെയും.
- ജാബിർ ഇബ്നു അബ്ദുല്ലയിൽ നിന്ന് നിവേദനം: പ്രവാചകന്റെ അടുത്ത് ഒരു മോഷ്ടാവ് കൊണ്ടുവരപ്പെട്ടപ്പോൾ അയാളുടെ കരം ഛേദിക്കാൻ ഉത്തരവിടുകയും അപ്രകാരം ചെയ്യുകയും ചെയ്തു. രണ്ടാം പ്രാവശ്യം മോഷ്ടിച്ചപ്പോൾ അയാളെ വധിക്കാൻ ഉത്തരവിട്ടു. ജനം പറഞ്ഞു. അദ്ദേഹം മോഷ്ടിച്ചിട്ടേയുള്ളു. അപ്പോൾ പ്രവാചകൻ അവന്റെ കാൽ മുറിക്കാൻ ഉത്തരവിട്ടു. മൂന്നാമത്തെ പ്രാവശ്യവും മോഷ്ടിച്ചതിന് അയാളെ ഹാജരാക്കിയപ്പോൾ പ്രവാചകൻ അയാളെ വധിക്കാൻ ഉത്തരവിട്ടു. ജനം പറഞ്ഞു അവൻ മോഷ്ടിച്ചിട്ടേയുള്ളൂ. അപ്പോൾ അയാളുടെ ഇടത് കൈ മുറിക്കാൻ പറഞ്ഞു. നാലാം പ്രാവശ്യവും മോഷ്ടിച്ചതിന് ഹാജരാക്കിയപ്പോൾ വധിക്കാൻ പറഞ്ഞു. കട്ടിട്ടേയുള്ളൂ എന്ന് ജനം പറഞ്ഞപ്പോൾ അയാളുടെ വലത് കാൽ മുറിക്കാൻ ഉത്തരവിട്ടു. അഞ്ചാം പ്രാവശ്യം മോഷ്ടിച്ചതിന് അയാളെ കൊണ്ടുവന്നപ്പോൾ വീണ്ടും വധിക്കാൻ ഉത്തരവിട്ടു. അയാളെ വലിച്ചുകൊണ്ടുവന്നു ഒരു കിണറ്റിലിട്ടു കല്ലുകൾ അവന്റെ മേൽ പതിപ്പിച്ചു.'
- സഫ്വാൻ ഒരു മസ്ജിദിൽ ഒരു പുതപ്പ് തലയിണയാക്കി കിടുറങ്ങുകയായിരുന്നു. ഒരു കള്ളൻ പുതപ്പ് മോഷ്ടിക്കാൻ ശ്രമിച്ചു. ഉണർന്നെണീറ്റ സഫ്വാൻ അയാളെ പിടിച്ചു പ്രവാചകന്റെ അടുക്കൽ കൊണ്ടുവപ്പോൾ അയാളുടെ കരം ഛേദിക്കാൻ ഉത്തരവിടുകയും ചെയ്തു. സഫ്വാന് വ്യസനം തോന്നുകയും താൻ കള്ളന് അത് കൊടുക്കുകയായിരുന്നുവെന്നും പറഞ്ഞപ്പോൾ പ്രവാചകൻ പറഞ്ഞു: എന്റെയടുത്തു കൊണ്ടുവരും മുൻപ് എന്തുകൊണ്ട് നിങ്ങൾ ഇതുപറഞ്ഞില്ല?
ഇതിൽ
ഒന്നാമത്തെ ഹദീസ് ബുഖാരി, മുസ്ലിം തുടങ്ങി എല്ലാ പ്രധാനപ്പെട്ട ഹദീസ് ഗ്രന്ഥങ്ങളിലും
ഉദ്ദരിക്കപ്പെട്ടതാകുന്നു. പ്രസ്തുത ഹദീസിന്റെ യഥാർത്ഥ രൂപം:
عن عبد الله بن عمر
رضي الله عنهما، أن رسول الله صلى الله عليه وسلم
قطع في مجن ثمنه ثلاثة دراهم.
സാരം: "അബ്ദുല്ലാഹ് ബിനു ഉമർ (റ) വിൽ നിന്ന് നിവേദനം, മൂന്ന് ദിർഹം വില വരുന്ന പരിച മോഷ്ടിച്ചയാളുടെ കൈ മുറിക്കാൻ പ്രവാചകൻ (സ്വ) ഉത്തരവിട്ടു."
മോഷ്ടിച്ചയാളുടെ കൈ മുറിക്കുക എന്ന ഇസ്ലാമിലെ ശിക്ഷാനിയമവുമായി ബന്ധപ്പെട്ട ഹദീസുകളാണ് ഇവ. ഇബ്നു ഉമർ (റ) നിവേദനം ചെയ്ത ഒന്നാമത്തെ ഹദീസിൽ, എന്ത് മൂല്യമുള്ള വസ്തു മോഷ്ടിച്ചാലാണ് പ്രസ്തുത ശിക്ഷാനിയമം നടപ്പിലാക്കേണ്ടത് എന്നതാണ് പ്രതിപാദിക്കുന്നത്. ഇസ്ലാമിക നിയമം നിലവിലുള്ള നാടുകളിൽ, മുസ്ലിം ഭരണാധികാരികൾ നടപ്പിലാക്കേണ്ടതാണ് ഇതും അല്ലാത്തതുമായ ശിക്ഷാനിയമ നടപടികൾ എല്ലാം. ഇതര വ്യക്തികൾക്കോ സമൂഹത്തിനോ സമുദായത്തിനോ ഒന്നും തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളിൽ ഇടപെടാൻ അർഹതയില്ല. ഒരു വ്യക്തി മോഷ്ടിച്ച വസ്തുവിന്റെ മൂല്യം നബി (സ്വ) യുടെ കാലഘട്ടത്തിലുള്ള മൂന്ന് ദിർഹമോ അതിനു മുകളിലോ വില വരുമെങ്കിൽ, ഇസ്ലാമിക കർമ്മശാസ്ത്ര നിയമപ്രകാരം ശിക്ഷാനടപടി നടപ്പിലാക്കാവുന്ന തരത്തിൽ മോഷ്ടാവ് ആരാണെന്ന് തെളിഞ്ഞാൽ ഭരണാധികാരി നടപ്പിലാക്കേണ്ടതാണ് ഈ നിയമം.
ഇസ്ലാമിലെ ശിക്ഷാനിയമങ്ങൾ തികച്ചും നീതിയുക്തവും സാമൂഹിക നന്മയെ ഉറപ്പുവരുത്തുന്നതുമാണ്. നിയമത്തിനു മുമ്പിൽ എല്ലാവരും തുല്യരാണ്. അവ തികച്ചും പ്രായോഗികമാണ്. ഓരോ ശിക്ഷാനിയമവും കുറ്റകൃത്യങ്ങൾക്കനുസൃതമായാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഭരണാധികാരിയോ അദ്ദേഹം നിശ്ചയിക്കുന്നവരോ മാത്രമാണ് അവ നടപ്പിലാക്കേണ്ടത്.
സമ്പത്ത് എന്നത് ജനങ്ങളുടെ ജീവിതോപാധിയും, സാമൂഹിക നിലനിൽപ്പിൻ്റെ അഭിവാജ്യ ഘടകവുമാകുന്നു. സമൂഹങ്ങൾ പടുത്തുയർത്തപ്പെടുന്നത് സമ്പത്തിലൂടെയാണ്. ഓരോ സമൂഹവും അവരുടെ നിർഭയത്വം കാത്തുസൂക്ഷിക്കുന്നതും, ആത്മസുരക്ഷ ഉറപ്പുവരുത്തുന്നതും സമ്പത്ത് മുഖേനയാണ്. ജനങ്ങൾ പട്ടിണി മാറ്റുന്നതും, വസ്ത്രം ഉടുക്കുന്നതും ആഗ്രഹങ്ങൾ സഫലീകരിക്കുന്നതുമെല്ലാം സമ്പത്ത് കൊണ്ട് തന്നെ. ഔദാര്യവും, ദാനധർമ്മങ്ങളും, കുടുംബത്തെയും കൂട്ടുകാരെയും സഹായിക്കലും, വിധവകളെ സംരക്ഷിക്കലും, തുടങ്ങി ഏത് സാമൂഹിക നന്മകൾക്കും സമ്പത്താണ് ആധാരം.
ഇത്രയൊക്കെ
മഹത്വവും പ്രത്യേകതയും സമ്പത്തിനുള്ളത് കൊണ്ട് തന്നെയാണ്, മോഷ്ടിച്ചവന്റെ കൈ മുറിക്കുക
എന്നതുപോലെയുള്ള ശക്തമായ നിയമ നടപടികൾ ഇസ്ലാമിക നിയമസംഹിത മുന്നോട്ടുവെയ്ക്കുന്നത്.
സമ്പത്ത്, ജീവൻ, അഭിമാനം, തുടങ്ങിയ മനുഷ്യൻറെ അടിസ്ഥാന ആവശ്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ്
ഈ നിയമം ഇസ്ലാം അനുശാസിച്ചിട്ടുള്ളത്. കളവ് ഒരു സമൂഹത്തിൽ വ്യാപിച്ചാൽ, അവർക്ക് മാനസിക
സ്ഥിരത നഷ്ടപ്പെടുകയും, ഭയവും വ്യാധിയും അവരെ വേട്ടയാടുകയും ചെയ്യും. സാമ്പത്തികമായ
നിർഭയത്വം ഉറപ്പുവരുത്താനുള്ള ഏറ്റവും നല്ല മാർഗമാണ് ഇസ്ലാമികമായ മോഷണത്തിന്റെ ശിക്ഷാനിയമം
നടപ്പിൽ വരുത്തുക എന്നത്.
● പ്രസ്തുത ശിക്ഷാ നിയമം നടപ്പിലാക്കാനുള്ള നിബന്ധനകൾ:
മോഷ്ടിച്ചവന്റെ കൈ മുറിക്കുക എന്ന ശിക്ഷ കഠിനമാണെന്നത് ശരി തന്നെ. എന്നാൽ, ആ ശിക്ഷയുടെ കാഠിന്യത്തോളം സങ്കീർണ്ണമാണ് അത് നടപ്പിലാക്കപ്പെടുക എന്നത്. ഒരു നിലക്കുമുള്ള അനീതിക്കും പ്രതികൾ വിധേയരാകുന്നില്ല എന്ന് ഉറപ്പു വരുത്താൻ ഇത്രത്തോളം കഴിവുറ്റ ഒരു നിയമവും മുന്നോട്ടു വെക്കാൻ മനുഷ്യർക്കാകില്ല. കാരണം, മനുഷ്യനെക്കാൾ നന്നായി മാനവന്റെ ഗുണവും ദോഷവുമറിയുന്ന നാഥൻ അവതരിപ്പിച്ചതാണ് ഈ നിയമം. എത്രത്തോളം കൃത്യവും നീതിയുക്തവുമാണ് ഈ ശിക്ഷാ നിയമം നടപ്പിലാക്കാനുള്ള നിബന്ധനകൾ എന്നത് ശ്രദ്ധേയമാകുന്നു:
ഒന്നാമത്തെ നിബന്ധന: ബുദ്ധിയുള്ള ഒരു മോഷ്ടാവ് മറ്റൊരാളുടെയും നിർബന്ധത്തിനു വഴങ്ങാതെ സ്വയം തീരുമാനപ്രകാരം ചെയ്തതാകണം.
രണ്ടാമതായി : ശിക്ഷാ നിയമങ്ങൾ നടപ്പിലാക്കുന്നതിനെ തടയാനുതക്കുന്ന വിധത്തിലുള്ള മറ്റു ആശയക്കുഴപ്പങ്ങളോ അവ്യക്തതകളോ മോഷ്ടിച്ച വസുതുവിൽ മോഷ്ടാവിനെ സംബന്ധിച്ച് ഇല്ലാതാവുക. ഉദാഹരണം: പിതാവ് മകൻറെ സമ്പത്തിൽ നിന്നും മോഷ്ടിക്കുക, മകൻ പിതാവിന്റെ സമ്പത്തിൽ നിന്ന് മോഷ്ടിക്കുക, ഭാര്യ ഭർത്താവിൻറെ സമ്പത്തിൽ നിന്നും മോഷ്ടിക്കുക, കൂട്ടുമുതലിൽ നിന്നും അതിൽ അവകാശമുള്ള ഒരാൾ മോഷ്ടിക്കുക, പൊതു മുതലിൽ നിന്ന് മോഷ്ടിക്കുക. ഈ വക മോഷണങ്ങളിലൊന്നും തന്നെ കൈ മുറിക്കുക എന്ന ശിക്ഷാ നിയമം നടപ്പിൽ വരില്ല.
മൂന്നാമത്തേത്: മോഷ്ടിച്ച മുതൽ, സാമ്പത്തികമൂല്യമുള്ളതും, മതപരമായി അനുവദനീയമായ വസ്തുവും ആയിരിക്കണം.
വിമർശകൻ ഉദ്ദരിച്ച ഒന്നാമത്തെ ഹദീസ് നാലാമത്തെ നിബന്ധനയുമായി
ബന്ധപ്പെട്ടതാണ്. അതിങ്ങനെയാണ്: ഹദീസിൽ പറഞ്ഞതുപോലെ, നബി (സ്വ) യുടെ കാലഘട്ടത്തിലെ
മൂന്നു ദിർഹമിന്റെയെങ്കിലും മൂല്യമുള്ളതായിരിക്കണം.
ഇമാം
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ആഇഷ (റ) യുടെ മറ്റൊരു ഹദീസിൽ ഒരു ദീനാറിന്റെ നാലിലൊന്ന്
എന്നാണുള്ളത്.
أن النبي صلى الله عليه وسلم قال (لَا تُقْطَعُ يَدُ
السَّارِقِ إِلَّا فِي رُبْعِ دِينَارٍ فَصَاعِدًا )
സാരം: "നബി (സ്വ) പറഞ്ഞു: ഒരു ദീനാറിന്റെ നാലിലൊന്നോ അതിൽ കൂടുതലോ മോഷ്ടിച്ചാലെ മോഷ്ടാവിന്റെ കൈ മുറിക്കാവൂ."
എന്നാൽ,
ഇവ രണ്ടും വൈരുദ്ധ്യമല്ല എന്ന് മറ്റ് ഹദീസുകൾ ചേർത്തുവെക്കുമ്പോൾ മനസ്സിലാകും. ഇമാം
നസാഈ (റ) ഉദ്ധരിച്ച, ആഇഷ (റ) തന്നെ നിവേദനം
ചെയ്യുന്ന മറ്റൊരു ഹദീസിൽ നമുക്കിങ്ങനെ കാണാം:
عن عائشة تقول : قال رسول الله صلى الله عليه وسلم:
"لا تقطع يد السارق فيما دون المجن". قيل لعائشة: ما ثمن المجن؟ قالت:
ربع دينار.
സാരം: "അല്ലാഹുവിൻറെ പ്രവാചകൻ (സ്വ) പറഞ്ഞു: "ഒരു പരിചയുടെ വിലയിൽ കുറഞ്ഞ മോഷണത്തിൽ കൈ മുറിക്കരുത്." ആഇഷ (റ) യോട് ചിലർ ചോദിച്ചു: "എത്രയാണ് ഒരു പരിചയുടെ വില?" അവർ പറഞ്ഞു: "ഒരു ദീനാറിന്റെ നാലിലൊന്ന്."
അപ്പോൾ, പ്രവാചകൻ (സ്വ) യുടെ കാലഘട്ടത്തിൽ, മൂന്ന് ദിർഹമിന്റെ മൂല്യമായിരുന്നു ഒരു ദീനാറിന്റെ നാലിലൊന്നിന് ഉണ്ടായിരുന്നത് എന്ന് മനസ്സിലായല്ലോ. അതായത്, ഒരു ദീനാർ 12 ദിർഹമിന് തുല്യമായിരുന്നു അന്ന്. എന്നാൽ ദീനാറിന്റെയും ദിർഹമിന്റെയും മൂല്യത്തിൽ ഉണ്ടാകുന്ന ഏറ്റ വ്യത്യാസത്തിനനുസരിച്ച് ഇവ രണ്ടും തമ്മിലുള്ള അന്തരവും മാറിക്കൊണ്ടിരിക്കും. അപ്പോൾ നമ്മൾ എന്തിൻറെ മൂല്യമാണ് അടിസ്ഥാനമായി സ്വീകരിക്കേണ്ടത്?
ഇമാം
ഷാഫിഈ (റ) കിതാബുൽ ഉമ്മിൽ പറയുന്നു:
" وَحَدِيثُ ابْنِ عُمَرَ مُوَافِقٌ
لِحَدِيثِ عَائِشَةَ ؛ لِأَنَّ ثَلَاثَةَ دَرَاهِمَ فِي عَهْدِ النَّبِيِّ صَلَّى
اللَّهُ عَلَيْهِ وَسَلَّمَ وَمَنْ بَعْدَهُ : رُبُعُ دِينَارٍ…
فَإِذَا أُخِذَ سَارِقٌ قُوِّمَتْ سَرِقَتُهُ فِي
الْيَوْمِ الَّذِي سَرَقَهَا فِيهِ فَإِنْ بَلَغَتْ قِيمَتُهَا رُبُعَ دِينَارٍ
قُطِعَ ، وَإِنْ نَقَصَتْ عَنْ رُبُعِ دِينَارٍ لَمْ يُقْطَعْ.
وَالْأَصْلُ رُبُعُ دِينَارٍ ، فَلَوْ غَلَتْ
الدَّرَاهِمُ حَتَّى يَكُونَ دِرْهَمَانِ بِدِينَارٍ قُطِعَ فِي رُبُعِ دِينَارٍ ،
وَإِنْ كَانَ ذَلِكَ نِصْف دِرْهَمٍ ،
وَلَوْ رَخُصَتْ حَتَّى يَصِيرَ الدِّينَارُ
بِمِائَةِ دِرْهَمٍ ، قُطِعَ فِي رُبُعِ دِينَارٍ ، وَذَلِكَ خَمْسَةٌ وَعِشْرُونَ
دِرْهَمًا."
സാരം:
"ഇബ്നു ഉമർ (റ) വിന്റെ ഹദീസ് ആഇഷ (റ) യുടെ ഹദീസിനോട് യോജിക്കുന്നതാണ്. കാരണം,
പ്രവാചകൻ (സ്വ) യുടെ കാലഘട്ടത്തിലും തൊട്ടു ശേഷമുള്ള കാലഘട്ടത്തിലും മൂന്ന് ദിർഹം ഒരു
ദീനാറിന്റെ നാലിൽ ഒന്നിന് തുല്യമായിരുന്നു.a
ഒരാൾ
മോഷ്ടിച്ചാൽ, മോഷ്ടിച്ച ദിവസത്തിൽ മോഷണ വസ്തുവിന്റെ മൂല്യം ഒരു ദീനാറിന്റെ നാലിലൊന്ന്
എത്തുമെങ്കിൽ അവൻറെ കൈ മുറിക്കേണ്ടതാണ്. എന്നാൽ ഒരു ദീനാറിന്റെ നാലിലൊന്ന് എത്തില്ലെങ്കിൽ
അവൻറെ കൈ മുറിക്കാവതല്ല.
ഒരു
ദീനാറിന്റെ നാലിലൊന്ന് എന്നതാണ് പരിഗണിക്കേണ്ടത്. ദിർഹമിന്റെ മൂല്യം വർധിച്ച്, ഒരു
ദീനാറിന് രണ്ടു ദിർഹം എന്ന അവസ്ഥയിൽ എത്തുകയും, അപ്പോൾ ഒരു ദീനാർ എന്നത് രണ്ടു ദിർഹമിന്
തുല്യമാവുകയും ചെയ്താലും,
ഇനി മറിച്ച് ദിർഹമിന്റെ മൂല്യം ഇടിയുകയും, ഒരു ദീനാർ എന്നതു 100 ദിർഹമിന് തുല്യമാകുന്ന അവസ്ഥ ഉണ്ടായാലും, കൈ മുറിക്കേണ്ടത് ഒരു ദീനാറിന്റെ നാലിലൊന്ന് എന്ന മൂല്യം പരിഗണിച്ചാണ്."
ഒരു
ദീനാറിന്റെ നാലിലൊന്ന് എന്നത് ഗ്രാമിലേക്ക് വരുമ്പോൾ എത്രയാണ് എന്ന് പണ്ഡിതൻമാർ വ്യക്തമായി
കണക്കാക്കിയിട്ടുണ്ട്. ഇബ്നു ഉസൈമിൻ (റ) ശറഹുൽ മുംതിഇൽ പറയുന്നു:
وهو [ أي : الدينار ] : مثقال ، والمثقال أربعة غرامات
وربع ، فيكون ربع الدينار واحد غرام ، وواحد من ستة عشر ، يعني ربع الربع ، فإذا
سرق الإنسان من الذهب ما يزن غراما وربع الربع : قُطِع.
സാരം: "ഒരു ദീനാർ എന്നാൽ ഒരു മിസ്കാൽ ആകുന്നു. 4.25 ഗ്രാം ആകുന്നു ഒരു മിസ്കാൽ. അപ്പോൾ, ഒരു ദീനാറിന്റെ ¼ എന്നത് 1 1/16 ഗ്രാം ആയിരിക്കും. അതായത്, ¼ ന്റെ ¼ . എങ്കിൽ, ഒരാൾ 1.0625 ഗ്രാം തൂക്കം വരുന്ന സ്വർണ്ണം മോഷ്ടിച്ചാലാണ് കൈ മുറിക്കേണ്ടതായി വരിക."
മേൽ പ്രസ്താവിച്ചത് പ്രകാരം, 1.0625 ഗ്രാം സ്വർണ്ണമാണ് ഒരു ദീനാറിന്റെ നാലിലൊന്ന് എന്ന് പറയുന്നത്. ഇത്രയും ഗ്രാം സ്വർണ്ണത്തിൻറെ വിലയുള്ള വസ്തു ആരെ ങ്കിലും മോഷ്ടിക്കുമ്പോഴാണ് കൈ മുറിക്കുക എന്ന ശിക്ഷാനിയമം അവന് ബാധകമാവുക.
എന്നാൽ, 1.0625 ഗ്രാം സ്വർണ്ണത്തിന്റെ മൂല്യമുള്ള വസ്തു മോഷ്ടിച്ചാലാണ് കൈ മുറിക്കേണ്ടത് എന്നതിന് വിമർശകൻ നൽകിയ രണ്ടാമത്തെ ഹദീസ് എതിരാവുകയില്ലേ?
ഇല്ല
എന്നാണ് ഉത്തരം. ആ ഹദീസിന്റെ ആശയമെന്താണെന്ന് പണ്ഡിതൻമാർ വ്യക്തമാക്കിയിട്ടുണ്ട്. ഇമാം
ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച പ്രസ്തുത ഹദീസിന്റെ യഥാർത്ഥ രൂപം:
عَنْ أَبِي هُرَيْرَةَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : " لَعَنَ اللَّهُ السَّارِقَ، يَسْرِقُ الْبَيْضَةَ فَتُقْطَعُ يَدُهُ، وَيَسْرِقُ الْحَبْلَ فَتُقْطَعُ يَدُهُ ".
അബൂ ഹുറൈറ (റ) വിൽ നിന്ന് നിവേദനം: നബി (സ്വ) പറഞ്ഞു: "മോഷ്ടാവിനെ അല്ലാഹ ശപിക്കട്ടെ, ഒരു മുട്ട / പടത്തൊപ്പി മോഷ്ടിച്ചതിന്റെ ഫലമായി അവന്റെ കൈ മുറിക്കപ്പെടേണ്ടിവരുന്നു. അല്ലെങ്കിൽ, ഒരു കയർ / കപ്പൽ കയർ മോഷ്ടിച്ച് കൈ മുറിക്കേണ്ടിവരുന്നു."
പ്രസ്തുത ഹദീസിൽ വന്ന البيضة، الحبل എന്നീ രണ്ട് പദങ്ങളുടെ അർത്ഥമെന്താണ് എന്നാണ്
പണ്ഡിതന്മാർക്കിടയിലെ ചർച്ച. പ്രസ്തുത ചർച്ചക്ക് മുമ്പായി നമ്മൾ മനസ്സിലാക്കേണ്ട ചില കാര്യങ്ങൾ:
1- നബി (സ്വ) യുടെ കാലഘട്ടത്തിൽ മൂന്ന് ദിർഹമിന്റെ താഴെ മുല്യമുള്ള വസ്തു മോഷ്ടച്ചതിന്റെ ഭാഗമായി കൈ മുറിക്കുക എന്ന ശിക്ഷ നടപ്പിലാക്കപ്പെട്ടിട്ടില്ല. പ്രസ്തുത മൂല്യത്തിന് താഴെയുള്ള വസ്തുവിന് കൈ മുറിക്കൽ ശിക്ഷ നടപ്പാക്കുകയില്ല എന്ന് നബി (സ്വ) പറഞ്ഞ ഹദീസും നാം മുമ്പ് പ്രതിപാദിച്ചുവല്ലോ.
2-
ഇത്തരത്തിലുള്ള പരിഗണനീയമായ മൂല്യമുള്ള വസ്തു മോഷ്ടിച്ചാൽ മാത്രമെ കൈ മുറിക്കുക എന്ന
ശിക്ഷ നടപ്പാക്കപ്പെടുകയുള്ളൂ എന്ന വിഷയത്തിൽ സ്വഹാബത്തിന് ഏകാഭിപ്രായമുണ്ടായിരുന്നു.
ഇമാം
കാസാനി (റ) ബദാഇഉ സ്വനാഇഅ് എന്ന ഹനഫി മദ്ഹബിലെ പ്രഗൽഭ കർമ്മശാസ്ത്ര ഗ്രന്ഥത്തിൽ പറയുന്നു:
"الإجْماعُ فَإنَّ الصَّحابَةَ -
رِضْوانُ اللَّهِ عَلَيْهِمْ - أجْمَعُوا عَلى اعْتِبارِ النِّصابِ، وإنَّما جَرى
الِاخْتِلافُ بَيْنَهُمْ فِي التَّقْدِيرِ، واخْتِلافُهُمْ فِي التَّقْدِيرِ
إجْماعٌ مِنهُمْ عَلى أنَّ أصْلَ النِّصابِ شَرْطٌ."
സാരം: "മോഷ്ടിച്ചവന്റെ കൈ മുറിക്കാൻ പരിഗണനീയമായ ഒരു മൂല്യമുണ്ടാകണം എന്നതിൽ സ്വഹാബത്തിന് ഏകാഭിപ്രായമുണ്ട്. എത്ര അളവിലുള്ള വസ്തു മോഷ്ടിച്ചാൽ ആണ് കൈ മുറിക്കേണ്ടത് എന്നത് മാത്രമായിരുന്നു അവർക്കിടയിൽ ഉണ്ടായിരുന്ന അഭിപ്രായഭിന്നത. കൈ മുറിക്കേണ്ടതായ മോഷണവസ്തുവിന്റെ മൂല്യം എത്രയായിരിക്കണമെന്ന വിഷയത്തിൽ അവർക്കുള്ള തർക്കം, ഒരു പ്രത്യേക മൂല്യമുള്ള വസ്തു മോഷ്ടിച്ചാലാണ് ഈ ശിക്ഷ നടപ്പാക്കേണ്ടത് എന്ന വിഷയത്തിൽ അവർ ഏകാഭിപ്രായക്കാരാണ് എന്നതിനെ അറിയിക്കുന്നു."
അപ്പോൾ
പിന്നെ, പരിഗണനീയമായ മൂല്യമില്ലാത്ത വളരെ തുഛമായ ഒരു മുട്ടയോ, കയറിൻ കഷണമോ മോഷ്ടിച്ചതിന്റെ
പേരിൽ കൈ മുറിക്കുക എന്ന ശിക്ഷ നടപ്പാക്കപ്പെടുകയില്ല എന്നാണ് പ്രവാചകാധ്യാപനം എന്നും,
അതുതന്നെയാണ് സ്വഹാബത്തെല്ലാം മനസ്സിലാക്കിയത് എന്നും വ്യക്തമായല്ലോ.
ഈ
ഹദീസിന്റെ ആശയം എന്താണെന്ന് വിശദീകരിക്കുന്നിടത്ത് പണ്ഡിതന്മാർക്കിടയിൽ രണ്ട് അഭിപ്രായമാണ്
നമുക്ക് കാണാൻ സാധിക്കുക:
- പ്രസ്തുത ഹദീസ് ഉദ്ധരിച്ച റിപ്പോർട്ടർമാരിൽ
ഒരാളായ ഇമാം അഅ്മശ് തന്നെ ഈ ഹദീസിന് തൊട്ടു ശേഷം പറഞ്ഞതായി കാണുന്ന അഭിപ്രായമാണ്
ഒന്ന്.
قَالَ الْأَعْمَشُ : كَانُوا يَرَوْنَ أَنَّهُ بَيْضُ
الْحَدِيدِ وَالْحَبْلُ، كَانُوا يَرَوْنَ أَنَّهُ مِنْهَا مَا يَسْوَى دَرَاهِمَ.
സാരം: "البيضة എന്നാൽ പടത്തൊപ്പിയാണ് ഉദ്ദേശ്യം എന്നായിരുന്നു അവർ അഭിപ്രായപ്പെട്ടിരുന്നത്. الحبل എന്നാൽ ദിർഹമുകൾ മൂല്യം വരുന്ന തരത്തിലുള്ളതാണെന്നും അവർ അഭിപ്രായപ്പെടുന്നു."
"അവർ അഭിപ്രായപ്പെടുന്നു" എന്ന ഇമാം അഅ്മശ് (റ) യുടെ വാചകം കൊണ്ടുള്ള ഉദ്ദേശ്യം പ്രസ്തുത ഹദീസ് ഉദ്ധരിക്കുന്ന സ്വഹാബിമാരോ താബിഉകളോ ആയിരിക്കും എന്ന് തീർച്ച. കാരണം, അദ്ദേഹം തന്നെ പല സ്വഹാബിമാരെയും കണ്ട പ്രഗൽഭനായ ഒരു താബിഈ വര്യനാകുന്നു.
ഒരു ഗ്രാമിലധികം സ്വർണ്ണത്തോളം മൂല്യമുള്ള കയർ എന്നതിന്റെ ഉദ്ദേശ്യം കപ്പൽ കയറാകുന്നു എന്ന് പണ്ഡിതൻമാർ പറഞ്ഞു കാണാം.
- എന്നാൽ ഇങ്ങനെ വ്യാഖ്യാനിക്കുന്നത്
ശരിയല്ല എന്നാണ് മറ്റൊരുപറ്റം പണ്ഡിതന്മാരുടെ പക്ഷം. അതിനർത്ഥം, തീരെ മൂല്യമില്ലാത്ത
വസ്തുക്കൾ മോഷ്ടിച്ച് തുടങ്ങി, പിന്നീടതൊരു ശീലമായി മാറുകയും അങ്ങനെ അവൻ വലിയ
മൂല്യമുള്ള വസ്തുക്കൾ മോഷ്ടിക്കുന്ന അവസ്ഥയിൽ എത്തുകയും ചെയ്യുമ്പോൾ അതു മുഖേന
അവൻറെ കൈ നഷ്ടപ്പെടുന്നു. അങ്ങനെ നഷ്ടപ്പെടുന്ന അവൻറെ അവയവവുമായി താരതമ്യം ചെയ്യുമ്പോൾ
ഒരു മുട്ടയുടെയോ കയറിൻ കഷണത്തിന്റെയോ വില മാത്രമേ അവൻ മോഷ്ടിച്ച വസ്തുവിന് ഉണ്ടാവുകയുള്ളൂ
എന്നുവരുന്നു. ഇത്തരത്തിലാണ് ചില പണ്ഡിതന്മാർ ആ ഹദീസിനെ വ്യാഖ്യാനിക്കുന്നത്.
ഇബ്നു
ഹജർ അൽ അസ്കലാനി (റ) ഫത്ഹുൽ ബാരിയിൽ പറയുന്നു:
"وقال عياض: لا ينبغي أن يلتفت لما ورد
أن البيضة بيضة الحديد، والحبل حبل السفن؛ لأن مثل ذلك له قيمة وقدر، فإن سياق
الكلام يقتضي ذم من أخذ القليل لا الكثير، والخبر إنما ورد لتعظيم ما جنى على نفسه
بما تقل به قيمته لا بأكثر، والصواب تأويله على ما تقدم من تقليل أمره وتهجين فعله
وأنه إن لم يقطع في هذا القدر جرته عادته إلى ما هو أكثر منه."
"ഇയാള്വ് (റ) പറഞ്ഞു: البيضة എന്നതുകൊണ്ടുള്ള ഉദ്ദേശം ഇരുമ്പിന്റെ പടത്തൊപ്പിയാണ് എന്നും الحبل എന്നത് കപ്പൽകയറാണ് എന്നും പറയുന്നത് പരിഗണനീയമല്ല. കാരണം അതിനൊക്കെ ഒരു വിലയും മൂല്യവും എല്ലാം ഉണ്ട്. എന്നാൽ ഈ സന്ദർഭം, എടുത്ത മുതൽ വളരെ നിസ്സാരമാണ് എന്നതിനെ തേടുന്നതാണ്, അല്ലാതെ എടുത്ത മുതലിന് വലിയ മൂല്യമുണ്ട് എന്നറിയിക്കേണ്ട സന്ദർഭമല്ലിത്. വളരെ കുറഞ്ഞ മൂല്യമുള്ള ഒരു വസ്തുവിന് വേണ്ടി സ്വന്തം ദേഹത്തോട് അക്രമം പ്രവർത്തിച്ചു എന്നതിന്റെ ഗൗരവം കാണിക്കുകയാണ് ഈ വചനത്തിന്റെ ഉദ്ദേശ്യം. ഈ ഹദീസിന്റെ ശരിയായ ആശയം, മോഷ്ടിച്ച മുതലിനെ വളരെ നിസ്സാരമാക്കി കാണിക്കുകയും അവൻ ചെയ്ത പ്രവർത്തിയെ ആക്ഷേപിക്കുകയും ചെയ്യുക എന്നതാണ്, വളരെ നിസ്സാരമായ തോതിൽ അവൻ ഇപ്പോൾ മോഷ്ടിച്ചതിന്റെ ഭാഗമായി അവൻറെ കൈ മുറിക്കപ്പെട്ടില്ലെങ്കിലും, ഭാവിയിൽ അത് അവൻറെ ശീലമായി മാറുകയും കൂടുതൽ മൂല്യമുള്ള വസ്തുക്കൾ മോഷ്ടിക്കാൻ അത് കാരണമാവുകയും അങ്ങനെ അവൻറെ കൈ അതുമൂലം മുറിക്കപ്പെടുകയും ചെയ്യും എന്നതാണ്."
ഇത്തരത്തിൽ
രണ്ടാലൊരു രീതിയിലാണ് ഈ ഹദീസിനെ പണ്ഡിതന്മാരെല്ലാം വിശദീകരിച്ചിട്ടുള്ളത്.
മോഷണം
വ്യാപിക്കുക വഴി ജനങ്ങളുടെ സമ്പത്തിനത് നാശഹേതു ആവുകയും അവർ ഭീതിതരാവുകയും ചെയ്യും
എന്നതിനാലാണ് കൈ മുറിക്കുക എന്ന ശിക്ഷ. അല്ലാതെ, മോഷ്ടിച്ച സമ്പത്തിന് പകരമായല്ല. വലിയ
സംഖ്യകൾ മോഷണത്തിന്റെ ശിക്ഷ നടപ്പിലാക്കാനുള്ള നിബന്ധനകളായി നിശ്ചിതമായാൽ പാവപ്പെട്ടവരുടെ
ജീവസന്ധാരമാകുന്ന സമ്പത്തെല്ലാം നഷ്ടപ്പെട്ടുപോകാൻ അത് കാരണമാകും. അങ്ങനെയത് സമൂഹത്തിനാകമാനം
ദോഷകരമായി തീരും. ശിക്ഷക്ക് വിധേയനാവാതെ മോഷ്ടാവിനെ സമൂഹത്തിൽ വെറുതെ വിടുകയോ അതിനർഹമായ
ശിക്ഷ നടപ്പിലാകാതെ വരികയോ ചെയ്താൽ, മോഷണവും കൊള്ളയുമെല്ലാം സാർവത്രികമാകും. ജനങ്ങളുടെ
സമ്പത്തും മനസ്സമാധാനവും നഷ്ടമാകും. ജനങ്ങൾ സ്ഥിരം ഭയവിഹ്വലരായിരിക്കും, സ്ഥൈര്യമോ
നിർഭയത്വമോ ഇല്ലാത്ത ജീവിതമായിരിക്കും തിക്തഫലം.
ഇനി അഞ്ചാമത്തെ നിബന്ധന എന്നത്: മോഷണം പോയ വസ്തുവിന്റെ ഉടമ, പ്രസ്തുത മുതൽ അതിനുതകുന്ന ഒരു സംരക്ഷണകവചത്തിൽ സൂക്ഷിച്ചിട്ടുള്ള അവസ്ഥയിൽ മോഷണം പോയതാണെങ്കിൽ മാത്രമാണ് കൈ മുറിക്കുക എന്ന ശിക്ഷാനിയമം നടപ്പിലാകേണ്ടതായി വരിക. മോഷണം പോയ വസ്തുവിനനുസരിച്ചും, ഒരോ നാട്ടിലെ സാഹചര്യവും ശീലവുമനുസരിച്ചുമെല്ലാം പ്രസ്തുത സൂക്ഷിപ്പുസ്ഥാനത്തിന്റെ സ്വഭാവത്തിലും, ശക്തിയിലുമൊക്കെ വ്യത്യാസമുണ്ടാവും. ഉദാഹരണം: അടക്കയോ തേങ്ങയോ സൂക്ഷിക്കുന്നത് പോലെ സൂക്ഷിച്ചാൽ മതിയാകില്ല സ്വർണ്ണവും പണവും.
അറാമതായി: മോഷണം പോയ വസ്തുവിന്റെ ഉടമ പ്രസ്തുത വസ്തുവിന്റെ അവകാശവാദമുന്നയിച്ചാൽ മാത്രമെ ഈ ശിക്ഷാ നിയമം നടപ്പിലാവൂ.
അവസാനമായി:
കൈ മുറിക്കുക എന്ന ശിക്ഷാനിയമം നടപ്പിലാകണമെങ്കിൽ, രണ്ടാലൊരു രീതിയിൽ കുറ്റം തെളിയേണ്ടതുണ്ട്:
1)
പ്രായപൂർത്തിയായ ബുദ്ധിയുള്ള ഒരു മോഷ്ടാവ്
സ്വയം തീരുമാനപ്രകാരം അദ്ദേഹത്തിന്റെ മോഷണം ഏറ്റു പറയൽ. ശിക്ഷ അദ്ദേഹത്തിൽ നടപ്പാക്കപ്പെടുന്നത്
വരെ അദ്ദേഹത്തിന് മൊഴി മാറ്റി പറയാൻ അവകാശമുണ്ട്. ഏറ്റ് പറഞ്ഞതിൽ നിന്ന് അദ്ദേഹം മാറിയാൽ
ശിക്ഷ നടപ്പാക്കപ്പെടുന്നതല്ല.
2)
പ്രായപൂർത്തിയായ വിശ്വസ്തരായ രണ്ട്, അല്ലെങ്കിൽ
അതിൽ കൂടുതൽ പുരുഷൻമാർ മോഷണത്തിന് സാക്ഷികളായി ഉണ്ടാവുകയും, നീതി പീഠത്തിന് മുമ്പാകെ
വ്യക്തമായി തങ്ങളുടെ സാക്ഷ്യം പ്രഖ്യാപിക്കുകയും ചെയ്യുക. ഇവിടെ വിശ്വസ്തരായ സാക്ഷികൾ
എന്നു പറഞ്ഞതിന് കർമ്മശാസ്ത്ര നിയമങ്ങളിൽ കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്.
ഇവ രണ്ടുമല്ലാത്ത ഒരു രീതിയിലും കൈ മുറിക്കൽ ശിക്ഷ മോഷ്ടാവിന് ബാധകമാവുകയില്ല. ഈ രണ്ടാലൊരു രീതിയിൽ കുറ്റം തെളിഞ്ഞിട്ടും കുറ്റവാളിയെ വെറുതെ വിട്ടാൽ, അല്ലെങ്കിൽ അർഹമായ ശിക്ഷ നൽകാതിരുന്നാൽ ആ സമൂഹത്തിൽ എന്ത് നിർഭയത്വമാണ് ബാക്കിയുണ്ടാവുക!
മേൽ
പറയപ്പെട്ട നിബന്ധനകൾ പാലിക്കപ്പെടുമ്പോൾ മാത്രമാണ് കൈ മുറിക്കുക എന്ന ശിക്ഷ നടപ്പിലാവുക
എന്ന് പറഞ്ഞല്ലോ. കൈ മുറിക്കൽ ശിക്ഷയില്ല എന്ന് കരുതി ഒരു ശിക്ഷയും നൽകാതെ കുറ്റവാളികളെ
അഴിച്ചു വിടണമെന്ന് അതിന് അർത്ഥമില്ല. പ്രസ്തുത നിബന്ധനകൾ പാലിക്കപ്പെടാതെ തെളിയിക്കപ്പെടുന്ന
മോഷണകൃത്യങ്ങളിൽ ഓരോന്നിനും അർഹമായ തരത്തിലുള്ള ശിക്ഷകൾ നൽകാൻ ഭരണകർത്താവിനാണ് ഉത്തരവാദിത്വമുള്ളത്.
കൈ മുറിക്കുക എന്ന ശിക്ഷാനിയമം നടപ്പിലാക്കാനുള്ള സങ്കീർണതകളാണ് മേൽപ്പറഞ്ഞ നിബന്ധനകൾ.
പ്രസ്തുത നിബന്ധനകൾ പാലിക്കപ്പെട്ടില്ലെങ്കിലും, തെളിയിക്കപ്പെടുന്ന കുറ്റങ്ങൾക്ക്
അനുസൃതമായ ശിക്ഷകൾ നീതിപീഠം സന്ദർഭവും സാഹചര്യവും അനുസരിച്ച് നടപ്പിലാക്കേണ്ടതാണ്.
മോഷ്ടാവിന്റെ
കൈ മുറിക്കുക എന്ന ശിക്ഷ കാടത്തപരമാണ്, അതി ക്രൂരമാണ് എന്നതാണ് വിമർശകർ പറയാറുള്ള പ്രധാനപ്പെട്ട
കാര്യം. അക്രമിയായ കുറ്റക്കാരനിലേക്ക് അവർ നോക്കുന്ന ഈ കാരുണ്യത്തിന്റെ നോട്ടം അവരുടെ
അവിവേകത്തെയാണ് കുറിക്കുന്നത്. അതേസമയം, ഈ മോഷ്ടാവിന്റെ ഉപദ്രവം സഹിക്കുന്ന സമൂഹത്തിന്റെ
ദുരവസ്ഥ അവർ കണ്ടറിയുന്നില്ല. കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും സമൂഹം സംരക്ഷിതമാകണമെന്നത്
ഇവർക്ക് ഒരു വിഷയമേയല്ല. ജനങ്ങളുടെ നിർഭയത്വം ഇവർ വകവെക്കുന്നില്ല. മാന്യമായി അധ്വാനിച്ച്
സമ്പത്ത് ഉണ്ടാക്കുന്ന, അത് മുഖേന കുടുംബത്തെയും മക്കളെയും പോറ്റുന്ന നല്ലൊരു വിഭാഗം
സമൂഹത്തിൻറെ നന്മയെ കണ്ടറിയാത്തതുകൊണ്ടാണ് അക്രമികൾക്കെതിരായ ശക്തമായ നിയമങ്ങൾ കാടത്തപരമായി
ഇത്തരക്കാർക്ക് തോന്നുന്നത്. മോഷ്ടാവിന്റെ കൈ കാലുകൾ നഷ്ടപ്പെട്ടാൽ അദ്ദേഹത്തിന്റെ
കുടുംബം വഴിയാധാരമാകുമെന്ന് പറയുന്നവരുണ്ട്. മാന്യമായി അധ്വാനിച്ച് ജീവിക്കുന്ന ഒരുപാട്
കുടുംബങ്ങൾ ഈ മോഷ്ടാവിന്റെ ചെയ്തി കാരണം വഴിയാധാരമാകുന്നു എന്ന കാര്യം ഇത്തരക്കാർക്ക്
ചിന്താവിഷയമേയല്ല.
ശിക്ഷാനിയമങ്ങൾക്ക്
അർഹരായ കുറ്റക്കാരോടെല്ലാം ഒരു കാരുണ്യവും ദയാ ദാക്ഷീണ്യവുമില്ലാതെ അതിക്രൂരമായി മനുഷ്യത്വപരമല്ലാത്ത
തരത്തിൽ സമീപിക്കണം എന്നല്ല ഇസ്ലാം പറയുന്നത്. കുടുംബം വഴിയാധാരമാവുക എന്നത് ആധുനിക
ലോകത്ത് നിലവിലുള്ള ഏത് ശിക്ഷയുടെ കാര്യത്തിലും പറയാവുന്ന ഒരു ദുർന്യായമാണ്. പല കുറ്റങ്ങളുടെ
പേരിലും വർഷങ്ങളോളം ജയിൽ പുള്ളികൾ ആയി കഴിയേണ്ടിവരുന്ന അക്രമികളുടെ കുടുംബങ്ങളുടെ അവസ്ഥ
എന്തായിരിക്കും! വിരളമായെങ്കിലും തൂക്കിലേറ്റപ്പെടുന്ന വ്യക്തികളുടെ കുടുംബാംഗങ്ങളുടെ
ജീവിതസന്ധാരണം എങ്ങനെയാണ് നടക്കുന്നത്! ഒരു കൈയ്യോ കാലോ ഇല്ലാത്തവർക്കും ആധുനിക കാലത്ത്
പല ജോലി സാധ്യതകളും നിലവിലുണ്ട്. സാമൂഹത്തിലുള്ള അത്തരക്കാരെ സഹായിക്കുക എന്നതും അവരെ
ജീവിത സന്ധാരണത്തിനായി സഹായിക്കുകയും അവർക്കതിനുള്ള അവസരങ്ങൾ സൃഷ്ടിക്കലും ഇസ്ലാമിക
ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും ബാധ്യതയാകുന്നു. മോഷ്ടിച്ചതിന്റെ പേരിൽ ശിക്ഷ നടപ്പാക്കപ്പെട്ടവരെ
സാമൂഹികമായി ഒറ്റപ്പെടുത്താനോ, അവരെ അപരവൽക്കരിക്കാനോ, പരിഹസിക്കാനോ ഒന്നും തന്നെ പാടുള്ളതല്ല.
എന്ന് മാത്രമല്ല, ശിക്ഷാനിയമം നടപ്പാക്കപ്പെടുന്നതോട് കൂടി പ്രസ്തുത പാപത്തിൽ നിന്ന്
അദ്ദേഹം മുക്തനാകുന്നു, പ്രസ്തുത ശിക്ഷ കുറ്റവാളിയെ സംബന്ധിച്ച് ഇഹപരലോകത്തെ പാപത്തിൽ
നിന്നുള്ള ശുദ്ധീകരണമാകുന്നു. ഇതിലേക്ക് വിരൽ ചൂണ്ടുന്ന ഒരു ഹദീസ് അബൂഹുറൈറ (റ)വിൽ
നിന്ന് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്:
إذا زَنَتْ أمَةُ أحَدِكُمْ، فَتَبَيَّنَ زِناها،
فَلْيَجْلِدْها الحَدَّ، ولا يُثَرِّبْ عليها، ثُمَّ إنْ زَنَتْ، فَلْيَجْلِدْها
الحَدَّ، ولا يُثَرِّبْ عليها، ثُمَّ إنْ زَنَتِ الثَّالِثَةَ، فَتَبَيَّنَ
زِناها، فَلْيَبِعْها، ولو بحَبْلٍ مِن شَعَرٍ..
أخرجه البخاري (2234)،
ومسلم (1703)
“നിങ്ങളിൽ ആരുടെയെങ്കിലും അടിമസ്ത്രീ വ്യഭിചരിക്കുകയും, വ്യക്തമായ നിലക്ക് (ഹദ്ദ് നടപ്പിലാക്കാൻ പറ്റിയ തരത്തിൽ) അവളുടെ വ്യഭിചാരം തെളിയുകയും ചെയ്താൽ അവൾക്കുള്ള അടിശിക്ഷ (50 അടി) നടപ്പിലാക്കുക, അവളെ നിങ്ങൾ ആക്ഷേപിക്കരുത്. രണ്ടാം തവണയും അതുപോലെ ഉണ്ടായാൽ, നിങ്ങൾ അവർക്ക് അടി ശിക്ഷ നടപ്പിലാക്കുക, നിങ്ങൾ അവളെ കുറ്റപ്പെടുത്തരുത്. മൂന്നാം തവണയും അവളിൽ നിന്ന് അങ്ങനെ ഉണ്ടായാൽ, എത്ര നിസ്സാരമായ നിനക്കാണെങ്കിലും അവളെ നിങ്ങൾ വിൽക്കുക”
വളരെ
മാന്യമായ നിലക്ക് അവർക്ക് നൽകാവുന്ന പരിഗണകളൊക്കെയും നൽകിക്കൊണ്ട് തന്നെയാണ് പ്രവാചകൻ
(സ്വ) യുടെ കാലഘട്ടത്തിൽ ഈ ശിക്ഷകൾ നടപ്പാക്കപ്പെട്ടത്. പ്രസ്തുത മാത്യക അവിടുത്തെ
അനുചരൻമാരും അവരുടെ ഭരണകാലഘട്ടത്തിൽ പിൻപറ്റിയിരുന്നു. പ്രസ്തുത വിഷയത്തിലേക്ക് വെളിച്ചം
വീശുന്ന ഒരു സംഭവമാണ് പ്രവാചകൻ (സ്വ) യുടെ കാലഘട്ടത്തിൽ വിവാഹിതയായ ഒരു സ്ത്രീ വ്യഭിചരിക്കുകയും
എന്നിട്ടവർ അത് പ്രവാചകസന്നിധിയിൽ വന്ന് ഏറ്റു പറയുകയും ചെയ്തത്. ഇമാം മുസ്ലിം ഉദ്ധരിച്ച
പ്രസ്തുത സംഭവം ഇങ്ങനെയാകുന്നു:
عَنْ عِمْرَانَ بْنِ حُصَيْنٍ ، أَنَّ امْرَأَةً مِنْ
جُهَيْنَةَ أَتَتْ نَبِيَّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَهِيَ
حُبْلَى مِنَ الزِّنَى، فَقَالَتْ : يَا نَبِيَّ اللَّهِ، أَصَبْتُ حَدًّا
فَأَقِمْهُ عَلَيَّ. فَدَعَا نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
وَلِيَّهَا، فَقَالَ : " أَحْسِنْ إِلَيْهَا، فَإِذَا وَضَعَتْ فَأْتِنِي
بِهَا ". فَفَعَلَ، فَأَمَرَ بِهَا نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ، فَشُكَّتْ عَلَيْهَا ثِيَابُهَا، ثُمَّ أَمَرَ بِهَا، فَرُجِمَتْ، ثُمَّ
صَلَّى عَلَيْهَا، فَقَالَ لَهُ عُمَرُ : تُصَلِّي عَلَيْهَا يَا نَبِيَّ اللَّهِ
وَقَدْ زَنَتْ ؟ فَقَالَ : " لَقَدْ تَابَتْ تَوْبَةً لَوْ قُسِمَتْ بَيْنَ
سَبْعِينَ مِنْ أَهْلِ الْمَدِينَةِ لَوَسِعَتْهُمْ، وَهَلْ وَجَدْتَ تَوْبَةً
أَفْضَلَ مِنْ أَنْ جَادَتْ بِنَفْسِهَا لِلَّهِ تَعَالَى؟".
ഇമ്രാൻ
ബിനു ഹുസൈൻ (റ) വിൽ നിന്ന് നിവേദനം: ജൂഹയിനയിൽ നിന്നുള്ള ഒരു സ്ത്രീ വ്യഭിചരിച്ച് ഗർഭധാരിണിയായി
പ്രവാചകന് (സ്വ) യുടെ അടുക്കൽ വന്ന് പറഞ്ഞു: "അല്ലാഹുവിൻറെ പ്രവാചകരെ, ഞാൻ ശിക്ഷാനിയമത്തിന്
അർഹയാണ്, അതുകൊണ്ട് നിങ്ങളത് എന്നിൽ നടപ്പിലാക്കുക."
അപ്പോൾ
പ്രവാചകൻ അവരുടെ രക്ഷകർത്താവിനെ വിളിപ്പിച്ചു, എന്നിട്ട് അദ്ദേഹത്തോട് പറഞ്ഞു:
"അവളെ നല്ല നിലക്ക് പരിചരിക്കുക, എന്നിട്ട് അവൾ പ്രസവിച്ചു കഴിഞ്ഞാൽ അവളുമായി
എൻറെയടുക്കൽ വരിക."
അദ്ദേഹം
അപ്രകാരം ചെയ്തു. എന്നിട്ട്, (എറിഞ്ഞു വധശിക്ഷ നടപ്പാക്കപ്പെടുമ്പോൾ ഔറത്ത് വെളിവാകാതിരിക്കാൻ)
അവളുടെ വസ്ത്രം അവളുടെ മേലാകെ ചുറ്റിപ്പൊതിഞ്ഞു. അവളിൽ ശിക്ഷ നടപ്പാക്കാൻ പ്രവാചകൻ
(സ്വ) കൽപ്പിച്ചു. അങ്ങനെ അവൾ കല്ലെറിഞ്ഞു വധിക്കപ്പെട്ടു. അവളുടെ മേല് പ്രവാചകന്
(സ്വ) നിസ്കരിച്ചു. അപ്പോൾ ഉമർ (റ) പ്രവാചകരോട് ചോദിച്ചു: "അല്ലാഹുവിൻറെ പ്രവാചകരെ
നിങ്ങൾ അവളുടെ മേൽ നിസ്കരിക്കുകയാണോ, അവൾ വ്യഭിചരിച്ചതല്ലേ?"
അപ്പോൾ പ്രവാചകൻ (സ്വ) മറുപടി പറഞ്ഞു: "അവൾ ചെയ്ത തൗബ, മദീനയിലെ 70 പേർക്കിടയിൽ വീതിക്കപ്പെട്ടാൽ അവർക്കത് മതിയാകുന്നതാണ്. സ്വന്തം ശരീരം അല്ലാഹുവിനു വേണ്ടി ദാനം ചെയ്തവളേക്കാൾ ഉത്തമമായ തൗബ നീ കണ്ടിട്ടുണ്ടോ?"
വിവാഹിതയായി വ്യഭിചരിച്ച ഒരു സ്ത്രീയുടെ വിഷയത്തിൽ പ്രവാചകൻ (സ്വ) സ്വീകരിച്ച സമീപനം എന്താണെന്നാണ് ഈ ഹദീസിൽ നിന്ന് നമുക്ക് ലഭിക്കുന്ന പാഠം. ശിക്ഷക്കർഹയായി എന്നതുകൊണ്ട് ഒരു ഗർഭിണിയാണെന്ന നിലക്കുള്ള പരിഗണന അവർക്ക് ലഭിക്കാതിരുന്നിട്ടില്ല. എന്നു മാത്രമല്ല, പ്രസവിക്കുന്നത് വരെ ഏറ്റവും നല്ല നിലക്ക് അവരെ പരിചരിക്കണമെന്ന് അവരുടെ രക്ഷകർത്താവിനോട് പ്രവാചകൻ (സ്വ) ഉത്തരവിട്ടു. പ്രസവം കഴിഞ്ഞശേഷം അവർക്കുള്ള ശിക്ഷ നടപ്പാക്കപ്പെട്ടു. അതിനുശേഷം, വ്യഭിചരിച്ചവൾ ആയതുകൊണ്ട് അവരുടെ മേൽ നിസ്കരിക്കാതിരുന്നില്ല. പ്രവാചകൻ (സ്വ) യുടെ ജനാസ നിസ്കാരം ഒരാൾക്ക് കിട്ടുക എന്നത് ഇഹലോകത്ത് വെച്ച് ഒരു വിശ്വാസിക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. മറ്റു പല സ്വഹാബിമാർക്കും ആ ഭാഗ്യം പല കാരണങ്ങളാൽ ലഭിക്കാതിരുന്നിട്ടുണ്ട്. എന്നിട്ടും, വ്യഭിചരിച്ചവൾ ആയിട്ട് പോലും അവരുടെ മേൽ പ്രവാചകന് (സ്വ) നിസ്കരിക്കാതിരുന്നില്ല. ഇസ്ലാമിക ദൃഷ്ട്യാ വളരെ നീചമായ ഒരു കുറ്റമാണ് വ്യഭിചാരം, എന്നിട്ടു കൂടി അവരെ ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. മറിച്ച്, അവർ (റ) ശിക്ഷാനിയമത്തിന് സ്വയമേവ കീഴടങ്ങിയത് അവരുടെ തൗബയാണ് എന്നാണ് പ്രവാചകൻ (സ്വ) പറഞ്ഞത്. മദീനയിൽ ഉണ്ടായിരുന്ന 70 പ്രവാചകാനുചരന്മാരുടെ തൗബക്ക് തുല്യമാണ് അവർ (റ) ചെയ്ത തൗബ എന്നും, അത് ഏറ്റവും ഉത്തമമായ തൗബയാണ് എന്നും അവരെ പുകഴ്ത്തുകയാണ് പ്രവാചകൻ ചെയ്തത്.
മോഷണത്തിന്റെ
ശിക്ഷാ നിയമം പ്രവാചകൻ (സ്വ) യുടെ കാലഘട്ടത്തിൽ തന്നെ നടപ്പാക്കപ്പെട്ട ഒരു സംഭവം ഇമാം
ബുഖാരിയും മുസ്ലിമുമെല്ലാം ഉദ്ധരിച്ചിട്ടുണ്ട്. ഒരുപാട് ഗുണപാഠങ്ങളുള്ള പ്രസ്തുത സംഭവം
ഇങ്ങനെയാണ്:
عن عُرْوَةَ بْنَ الزُّبَيْرِ ، أَنَّ امْرَأَةً سَرَقَتْ
فِي عَهْدِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي غَزْوَةِ
الْفَتْحِ، فَفَزِعَ قَوْمُهَا إِلَى أُسَامَةَ بْنِ زَيْدٍ يَسْتَشْفِعُونَهُ،
قَالَ عُرْوَةُ : فَلَمَّا كَلَّمَهُ أُسَامَةُ فِيهَا تَلَوَّنَ وَجْهُ رَسُولِ
اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَالَ : " أَتُكَلِّمُنِي فِي
حَدٍّ مِنْ حُدُودِ اللَّهِ ؟ " قَالَ أُسَامَةُ : اسْتَغْفِرْ لِي يَا
رَسُولَ اللَّهِ. فَلَمَّا كَانَ الْعَشِيُّ قَامَ رَسُولُ اللَّهِ صَلَّى اللَّهُ
عَلَيْهِ وَسَلَّمَ خَطِيبًا، فَأَثْنَى عَلَى اللَّهِ بِمَا هُوَ أَهْلُهُ، ثُمَّ
قَالَ : " أَمَّا بَعْدُ، فَإِنَّمَا أَهْلَكَ النَّاسَ قَبْلَكُمْ أَنَّهُمْ
كَانُوا إِذَا سَرَقَ فِيهِمُ الشَّرِيفُ تَرَكُوهُ، وَإِذَا سَرَقَ فِيهِمُ
الضَّعِيفُ أَقَامُوا عَلَيْهِ الْحَدَّ، وَالَّذِي نَفْسُ مُحَمَّدٍ بِيَدِهِ،
لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا ". ثُمَّ
أَمَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِتِلْكَ الْمَرْأَةِ
فَقُطِعَتْ يَدُهَا، فَحَسُنَتْ تَوْبَتُهَا بَعْدَ ذَلِكَ، وَتَزَوَّجَتْ.
قَالَتْ عَائِشَةُ : فَكَانَتْ تَأْتِي بَعْدَ ذَلِكَ، فَأَرْفَعُ حَاجَتَهَا
إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.
ഉർവത്ത്
ബിനു സുബൈർ (റ) വിൽ നിന്ന് നിവേദനം: പ്രവാചകൻ (സ്വ) യുടെ കാലഘട്ടത്തിൽ ഫത്ഹ് യുദ്ധവേളയിൽ
ഒരു സ്ത്രീ മോഷ്ടിച്ചു. അപ്പോൾ അവരുടെ സമൂഹം ഉസാമത് ബിനു സൈദ് (റ) വിന്റെ അടുക്കലേക്ക്
പോയി (അവരുടെ ശിക്ഷ ഒഴിവാക്കി കൊടുക്കാൻ പ്രവാചകനോട്) ശുപാർശ ചെയ്യാൻ ആവിശ്യപ്പെട്ടു.
ഉസാമ അവരുടെ കാര്യത്തിൽ പ്രവാചകനോട് ശുപാർശ ചെയ്തപ്പോൾ, പ്രവാചകൻ (സ്വ) യുടെ മുഖം കോപത്താൽ
വിവർണ്ണമായി. എന്നിട്ട് ചോദിച്ചു: "അല്ലാഹുവിൻറെ ശിക്ഷാനിയമങ്ങളിൽ പെട്ട ഒന്നിലാണോ
ആണോ നീ എന്നോട് ശുപാർശ ചെയ്യുന്നത്?"
ഉസാമ
പറഞ്ഞു: "അല്ലാഹുവിൻറെ ദൂതരേ, എനിക്കുവേണ്ടി നിങ്ങൾ പാപമോചന പ്രാർത്ഥന നടത്തുക."
വൈകുന്നേരമായപ്പോൾ
പ്രവാചകൻ (സ്വ) പ്രസംഗത്തിനായി എഴുന്നേറ്റുനിന്നു, എന്നിട്ട് അർഹമായ നിലക്ക് അല്ലാഹുവിനെ
പുകഴ്ത്തിയതിനുശേഷം പറഞ്ഞു: "നിങ്ങളുടെ മുമ്പുള്ളവരെ നശിപ്പിച്ചത്, അവരിലെ ഉന്നതർ
മോഷ്ടിച്ചാൽ അവരെ വെറുതെ വിടുകയും, അവരിലെ താഴ്ന്നവർ മോഷ്ടിച്ചാൽ അവരുടെ മേൽ ശിക്ഷാനിയമം
നടപ്പാക്കുകയും ചെയ്തു എന്നതാണ്. മുഹമ്മദിൻറെ ആത്മാവ് ആരുടെ കയ്യിലാണോ അവൻ തന്നെ സത്യം,
മുഹമ്മദിൻറെ മകൾ ഫാത്തിമയാണ് മോഷ്ടിച്ചതെങ്കിലും അവരുടെ കൈ ഞാൻ ഛേദിക്കുക തന്നെ ചെയ്യും."
എന്നിട്ട് പ്രവാചകൻ അവരുടെ മേൽ ശിക്ഷ നടപ്പാക്കാൻ കൽപ്പിച്ചു, അവരുടെ കൈ ഛേദിക്കപ്പെട്ടു. പിന്നീട് അവരുടെ തൗബ (ജീവിതം) നന്നാവുകയും അവർ (റ) വിവാഹിതയാവുകയും ചെയ്തു. ആഇശ (റ) പറഞ്ഞു: "അതിനുശേഷം അവർ പലയാവശ്യങ്ങൾക്കും എന്റെ അടുക്കൽ വരാറുണ്ട്, അവരുടെ ആവശ്യങ്ങൾ ഞാൻ പ്രവാചകൻ (സ്വ) യിലേക്ക് എത്തിക്കാറുമുണ്ട്."
ഈ
സംഭവത്തിൽ നിന്നും നമുക്ക് ലഭിക്കുന്ന പ്രധാനപ്പെട്ട ഒരു പാഠം, ഇസ്ലാമിക നിയമസംഹിതയിൽ,
കുറ്റം ആരു ചെയ്താലും ഒരുപോലെയാണ് എന്നതാണ്. സമൂഹത്തിലെ ഉന്നതർ ചെയ്താൽ ശിക്ഷ ഇല്ലാതാവുകയും,
താഴെക്കിടയിൽ ഉള്ളവർ ചെയ്യുമ്പോൾ ശിക്ഷ നടപ്പിലാക്കപ്പെടുകയും ചെയ്യുന്ന രീതി ഒരിക്കലും
ഇസ്ലാം അനുവദിക്കുന്നില്ല. എത്ര ഉന്നതനായാലും താഴ്ന്നവനായാലും നിയമത്തിനു മുമ്പിൽ എല്ലാവർക്കും
തുല്യനീതിയാണ്. ഒരാളുടെ കുറ്റം ഇസ്ലാമിക കോടതിക്കു മുമ്പിൽ എത്തുകയും, അത് വ്യക്തമായി
തെളിയിക്കപ്പെടുകയും ചെയ്താൽ പിന്നെ ആരുടെ ശുപാർശക്കും അവിടെ ഒരു പ്രസക്തിയും ഇല്ല.
അതുകൊണ്ടാണ് പ്രവാചകൻ (സ്വ) യുടെ ഇഷ്ടപാത്രമെന്ന് അറിയപ്പെട്ടിരുന്ന, ഏറ്റവും അടുത്ത
അനുചരന്മാരിൽ ഒരാളായ ഉസാമ (റ)വിനോട് പോലും ഈ സംഭവത്തിൽ വളരെ കടുത്ത ഭാഷയിൽ പ്രവാചകൻ
(സ്വ) ശാസിച്ചത്. മോഷണം പോയ വസ്തുവിന്റെ ഉടമ ശുപാർശ ചെയ്താൽ പോലും, കുറ്റം കോടതിക്ക്
മുമ്പിൽ തെളിയിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ കുറ്റക്കാരനുള്ള ശിക്ഷയിൽ ഇളവ് നൽകാൻ വകുപ്പില്ല.
വിട്ടുകൊടുക്കലുകളും ഇളവു നൽകലും എല്ലാം കുറ്റം ഭരണകർത്താവിനോ കോടതിക്കോ മുമ്പിൽ എത്തുന്നതിനുമുമ്പ്
തന്നെ ചെയ്യേണ്ടതാണ്. കുറ്റം കോടതിക്കു മുമ്പിൽ തെളിയിക്കപ്പെട്ടാൽ, പിന്നെ അതിനുള്ള
ശിക്ഷാനിയമപ്രകാരം കോടതി വിധിക്കുന്നത് മാത്രമെ നടപ്പിൽ വരൂ. സമ്പൂർണ്ണ നീതി നടപ്പിലാവുക
എന്ന ലക്ഷ്യം പൂർത്തിയാകാൻ ഏറ്റവും നല്ല നിയമമാണ് ഇത്. നാം മുമ്പ് പ്രതിപാദിച്ചത് പോലെ,
കളവുപോയ വസ്തുവിന്റെ മൂല്യത്തിന് പകരമായല്ല കൈ മുറിക്കപ്പെടുന്നത്. മറിച്ച്, കൈ മുറിക്കേണ്ടതായ
തരത്തിലുള്ള കുറ്റം ആ വ്യക്തി ചെയ്തിട്ടുണ്ട് എന്നതിനാലാണ്. അതുകൊണ്ടുതന്നെ, മുതൽ നഷ്ടപ്പെട്ട
ഉടമയുടെ അവകാശമെന്നോണമല്ല മോഷ്ടാവിന്റെ കൈ മുറിക്കുന്നത്. മോഷണം പോയ വസ്തു അതിന്റെ
ഉടമസ്ഥന് മോഷ്ടാവ് തിരികെ നൽകേണ്ടതാണ്. ആ വസ്തു തന്നെ നൽകാൻ സാധിക്കില്ലെങ്കിൽ അതിന്റെ
വില നൽകേണ്ടതാണ്. ശിക്ഷാനിയമം നടപ്പിലാക്കപ്പെട്ട ആളാണെങ്കിലും അല്ലെങ്കിലും ഇത് മോഷണം
പോയ വസ്തുവിന്റെ ഉടമയുടെ അവകാശമാണ്. ഒരു ഉടമക്ക് വേണമെങ്കിൽ ഈ അവകാശം വേണ്ടെന്നു വെക്കാം.
എന്നാൽ മോഷ്ടാവിന്റെ കൈ മുറിക്കുക എന്നത് മോഷണ വസ്തുവിന്റെ ഉടമയുടെ അവകാശമല്ല. അത്
അല്ലാഹുവിൻറെ കൽപ്പനയാണ്. വിശുദ്ധ ഖുർആൻ പറയുന്നത് കാണുക:
{ وَٱلسَّارِقُ وَٱلسَّارِقَةُ فَٱقۡطَعُوٓاْ
أَيۡدِيَهُمَا جَزَآءَۢ بِمَا كَسَبَا نَكَٰلٗا مِّنَ ٱللَّهِۗ وَٱللَّهُ عَزِيزٌ
حَكِيمٞ }
[Surah Al-Māʾidah: 38]
സാരം: "മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും കൈകള് നിങ്ങള് മുറിച്ചുകളയുക. അവര് പ്രവർത്തിച്ചതിനുള്ള പ്രതിഫലവും, അല്ലാഹുവിങ്കല് നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു."
അതുകൊണ്ട്,
കോടതിക്കു മുമ്പിൽ തെളിയിക്കപ്പെട്ട മോഷണക്കേസിൽ വിധി നടപ്പിലാക്കുക എന്നത് ഭരണകർത്താവോ
ഇസ്ലാമിക കോടതികളോ നടപ്പിലാക്കേണ്ട അല്ലാഹുവിൻറെ നിയമമാണ്. പ്രസ്തുത കുറ്റം കോടതിക്ക്
മുമ്പിൽ എത്തിക്കണമോ വേണ്ടയോ എന്നതുവരെ ഒരു വ്യക്തിക്ക് തീരുമാനിക്കാം. കോടതിക്കു മുമ്പിൽ
എത്തിക്കഴിഞ്ഞാൽ പിന്നെ ആ ശിക്ഷയിൽ മോഷണം പോയ സാധനത്തിന്റെ ഉടമക്കോ അല്ലാത്തവർക്കോ
ഒരു പങ്കുമില്ല. ഇനി വിമർശകൻ നൽകിയ നാലാമത്തെ ഹദീസ് നോക്കുക. അബു ദാവൂദ്, നസാഈ, ഇബ്നു
മാജ തുടങ്ങിയവർ ഉദ്ധരിച്ച സ്വഹീഹായ പ്രസ്തുത ഹദീസിന്റെ യഥാർത്ഥ രൂപം:
عن صفوان بن أمية قال:
كنت نائما في المسجد علي خميصة لي ثمن ثلاثين درهما، فجاء رجل فاختلسها مني، فأخذ
الرجل فأتي به رسول الله صلى الله عليه وسلم، فأمر به ليقطع. قال : فأتيته فقلت :
أتقطعه من أجل ثلاثين درهما ؟ أنا أبيعه وأنسئه ثمنها. قال : "فهلا كان هذا
قبل أن تأتيني به ؟ ".
സഫ്വാൻ ഇബിനു ഉമയ്യ (റ) വിൽ നിന്ന് നിവേദനം:
30 ദിർഹം വില വരുന്ന എൻറെ ഒരു പട്ട് പുതപ്പിൻമേൽ ഞാൻ തല വെച്ച് കിടന്നുറങ്ങുകയായിരുന്നു.
അപ്പോൾ ഒരു വ്യക്തി വന്ന് അത് എന്നിൽ നിന്ന് മോഷ്ടിച്ചു കൊണ്ടുപോയി. ആ വ്യക്തി പിടിക്കപ്പെടുകയും,
അദ്ദേഹത്തെ പ്രവാചകൻ (സ)യുടെ അടുക്കൽ കൊണ്ടുവരുകയും ചെയ്തു. അദ്ദേഹത്തിൻറെ കൈ മുറിക്കുവാൻ
കൽപ്പിക്കപ്പെട്ടു. ഞാൻ പ്രവാചകൻ (സ്വ) യുടെ അടുക്കൽ പോയി ചോദിച്ചു: "30 ദിർഹമിനുവേണ്ടി
താങ്കൾ അദ്ദേഹത്തിന്റെ കൈ മുറിക്കുകയാണോ? ഞാനത് അദ്ദേഹത്തിന് വിൽക്കാം, അതിന്റെ വില
അദ്ദേഹം എനിക്ക് പിന്നീട് തന്നാൽ മതി." പ്രവാചകൻ (സ്വ) ചോദിച്ചു: "നീ ഇവനെയും
കൊണ്ട് എന്റെ അടുക്കൽ വരുന്നതിന് മുമ്പ് ചെയ്തു കൂടായിരുന്നോ ഇത് ?"
ഈ ഹദീസിന് തൊട്ടുമുമ്പ് പ്രതിപാദിക്കപ്പെട്ട കാര്യങ്ങൾ ഒന്നു മനസ്സിരുത്തിയാൽ, പിന്നെ ഇതിൽ വിമർശിക്കേണ്ടതായി ഒന്നുമില്ല എന്നതാണ് യാഥാർത്ഥ്യം. മോഷ്ടാവിന്റെ കൈ മുറിക്കാൻ ഒരുങ്ങിയപ്പോൾ, 30 ദിർഹമിന്റെ തന്റെ ഒരു പുതപ്പിന് പകരമായി ഒരാളുടെ കൈ നഷ്ടപ്പെടുക എന്നത് സഫ്വാൻ (റ) വിന് വേണ്ടെന്നു തോന്നി. പക്ഷേ, നാം തൊട്ടുമുമ്പ് പ്രതിപാദിച്ചത് പോലെ, അദ്ദേഹത്തിൻറെ കൈ മുറിക്കുക എന്നത് സ്വഫ്വാൻ (റ) അവകാശമല്ല, മറിച്ച് അത് പ്രവാചകനോടുള്ള അല്ലാഹുവിൻറെ കൽപ്പനയാകുന്നു എന്ന പാഠം അവിടെ പഠിപ്പിക്കപ്പെട്ടു. കുറ്റം നീതിപീഠത്തിന് മുമ്പിൽ എത്തുന്നതിനുമുമ്പ് അദ്ദേഹത്തിന് വേണമെങ്കിൽ മോഷ്ടാവിനെ പ്രവാചക സന്നിധിയിൽ ഹാജരാക്കേണ്ട എന്ന് തീരുമാനിക്കാമായിരുന്നു എന്ന കാര്യവും പ്രവാചകൻ (സ്വ) അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
തൊട്ടുമുമ്പ് പറഞ്ഞ, പ്രവാചകൻ (സ്വ) യുടെ കാലഘട്ടത്തിൽ മോഷ്ടിച്ച ഒരു സ്ത്രീയുടെ കൈ മുറിച്ച സംഭവത്തിൽ നിന്ന് നമുക്ക് ഒരു പാഠവും കൂടി ലഭിക്കാനുണ്ട്. മോഷ്ടിച്ചതിന്റെ പേരിൽ ഒരു കൈ നഷ്ടപ്പെട്ട സ്ത്രീ ആയിട്ട് കൂടി, അതുമൂലം അവർ പിന്നീട് കൂടുതൽ ജീവിത വിശുദ്ധിയുള്ളവർ ആവുകയാണ് ചെയ്തത് എന്ന് പ്രസ്തുത ഹദീസിൽ കാണാം. അവർ പിന്നീട് വിവാഹിതരാവുകയും, നല്ല ജീവിതം നയിക്കുകയും, പ്രവാചക പത്നിയായ ആയിഷ (റ) യോട് വരെ നല്ല ബന്ധം കാത്തുസൂക്ഷിക്കുകയും, അവരെ സന്ദർശിക്കുകയും എല്ലാം ചെയ്യാറുണ്ടായിരുന്നു എന്ന് പ്രസ്തുത ഹദീസിൽ പറഞ്ഞല്ലോ. അവരുടെ ആവശ്യങ്ങൾ ആയിഷ (റ) പ്രവാചക സന്നിധിയിൽ എത്തിക്കാറുമുണ്ടായിരുന്നു. ഇതിൽ നിന്നും, ശിക്ഷാനിയമം നടപ്പിലാക്കപ്പെട്ട ആളുകളോടുള്ള ഇസ്ലാമിക സമൂഹത്തിന്റെയും ഭരണ നേതൃത്വത്തിന്റെയും സമീപനം എത്രത്തോളം നല്ല നിലയിൽ ആയിരിക്കണമെന്നത് വ്യക്തമാണല്ലോ. ശിക്ഷ നടപ്പാക്കപ്പെടുന്നതോടു കൂടി പ്രസ്തുത വ്യക്തിയും ആ കുടുംബവുമെല്ലാം പിന്നെ സമൂഹത്തോട് ഉൾചേർന്നു കഴിഞ്ഞു. സാമൂഹികമായ എല്ലാ കടപ്പാടുകളും ബാധ്യതകളും അവർക്കെന്നപോലെ അവരോട് സമൂഹത്തിനും പിന്നീട് ബാധകമാകുന്നു.
ഇസ്ലാമിക ദൃഷ്ട്യാ, സ്വശരീരത്തെയും സമ്പത്തിനെയും വ്യവസായത്തെയും സംരക്ഷിക്കാൻ ഉതകുന്ന, നിർഭയരായി തങ്ങളുടെ ജീവിത സന്ധാരണത്തിൽ ഏർപ്പെടുന്ന, കൊള്ളക്കാരുടെയും കള്ളന്മാരുടെയും ആക്രമണങ്ങളിൽ നിന്ന് നിർഭയരായി നാട്ടിലൂടെ ഇറങ്ങി നടക്കാനും വീട്ടിൽ കിടന്നുറങ്ങാനും സാധിക്കുന്ന സമൂഹ നിർമ്മിതിയാണ് പ്രധാനം. അല്ലാതെ, തെമ്മാടിത്തങ്ങളിലും, പകൽ കൊള്ളകളിലും, മോഷണങ്ങളിലും ഏർപ്പെടുന്ന അക്രമികളെ സംരക്ഷിക്കുക എന്നതോ, ലവലേശം പോലും അവർ നിലകൊള്ളുന്ന സാമൂഹിക അക്രമങ്ങളിൽ നിന്ന് മാറി നിൽക്കാൻ അവരെ പ്രേരിപ്പിക്കാത്ത കേവല നിയമ പ്രഹസനങ്ങളല്ല. ഓരോ തവണ പിടിക്കപ്പെട്ടതിനുശേഷവും വീണ്ടും തങ്ങൾ നിലകൊണ്ടിരുന്ന അതേ തിന്മകളിലേക്ക് മടങ്ങാൻ തെല്ലും മടിയില്ലാതെയാകുന്ന, പ്രസ്തുത സാമൂഹികാക്രമങ്ങൾക്ക് ഓശാന പാടുന്ന തരത്തിലുള്ള ശിക്ഷാ നിയമങ്ങളല്ല ഇസ്ലാം മുന്നോട്ട് വെക്കുന്നത്. ഇസ്ലാം അനുശാസിക്കുന്ന ശിക്ഷാനിയമം നടപ്പിലാക്കപ്പെട്ടാൽ, അക്രമികൾ അക്രമങ്ങളിലേക്ക് മടങ്ങാൻ സാധ്യത വളരെ വിരളമാണ്. കാരണം, ശിക്ഷകൾ കഠിനമാണ്. മോഷ്ടിച്ചതിന്റെ പേരിൽ വലതു കരം നഷ്ടപ്പെട്ടവൻ വീണ്ടും മോഷണത്തിനു മുതിരാനുള്ള സാധ്യത അതിവിദൂരമാണ്. ഛേദിക്കപ്പെട്ട കരം ആ ശിക്ഷയുടെ കാഠിന്യത്തെ അവനെ ഓർമ്മപ്പെടുത്തികൊണ്ടിരിക്കും. ഒരു കൈ മുറിഞ്ഞു പോയതിന്റെ പ്രയാസം തന്നെ അവന് അസഹനീയമായിരിക്കും. അതിന്റെ പ്രയാസങ്ങളുടെ കൈപ്പുനീർ അവൻ അനുഭവിക്കുന്നുണ്ടാകും. പിന്നെയെങ്ങനെയാണ് വീണ്ടും മോഷണത്തിലേർപ്പെടുക വഴി, പിടിക്കപ്പെട്ടാൽ അവൻറെ ഇടതു കാലുകൂടി മുറിക്കപ്പെടാൻ അവനൊരുങ്ങുക?! അസാധ്യം എന്ന് തന്നെ പറയാം. അത്രയൊക്കെ അനുഭവിച്ചിട്ടും വീണ്ടും മോഷ്ടിക്കാൻ ഒരാൾ മുതിരുന്നുണ്ടെങ്കിൽ അവന്റെ ഇടത് കാൽ മുറിക്കപ്പെടുക എന്ന ശിക്ഷക്ക് അവൻ അർഹൻ തന്നെയാണ്.
എന്നാൽ,
രണ്ട് തവണ മോഷ്ടിച്ച് ശിക്ഷ നടപ്പാക്കപ്പെട്ട് ഒരു കൈയും ഒരു കാലും ഛേദിക്കപ്പെട്ട
ഒരാൾ വീണ്ടും മോഷ്ടിച്ചാൽ എന്ത് ശിക്ഷയാണ് അദ്ദേഹത്തിന് നൽകേണ്ടത് എന്ന വിഷയത്തിൽ കർമശാസ്ത്ര
പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ ഭിന്നതയുണ്ട്. സ്ഥിരപ്പെട്ട പ്രമാണങ്ങളോട് ഏറ്റവും കൂടുതൽ
യോജിക്കുന്ന അഭിപ്രായം, പിന്നെ അവരുടെ കൈ കാലുകൾ ഒന്നും മുറിക്കേണ്ടതില്ല എന്നതാണ്.
അവരുടെ ഉപദ്രവങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഉതകുന്ന തരത്തിലുള്ള തടവിലാക്കൽ പോലെയുള്ള
ശിക്ഷാനടപടികൾ ഭരണകർത്താവ് സാഹചര്യാനുസരണം കൈകൊള്ളുകയാണ് വേണ്ടത്. ഇമാം ബൈഹഖി ഉദ്ധരിച്ച
ഉമർ (റ) വിന്റെ ഭരണകാലത്തുണ്ടായ സംഭവം ഈ അഭിപ്രായത്തിന് ഉപോൽബലകമാണ്. ശൈഖ് അൽബാനി ഹസൻ
എന്ന് വിശേഷിപ്പിച്ച പ്രസ്തുത റിപ്പോർട്ട് ഇതാണ്:
عن عبد الرحمن بن عائذ، قال: «أتي عمر بن الخطاب -رضي
الله عنه- برجل أقطع اليد والرجل قد سرق فأمر به عمر أن يقطع رجله، فقال علي رضي
الله عنه: إنما قال الله سبحانه وتعالى: )إنما جزاء الذين يحاربون الله ورسوله
ويسعون في الأرض فسادا أن يقتلوا أو يصلبوا أو تقطع أيديهم وأرجلهم من خلاف أو
ينفوا من الأرض ذلك لهم خزي في الدنيا ولهم في الآخرة عذاب عظيم (33)( (المائدة)،
فقد قطعت يد هذا ورجله، فلا ينبغي أن تقطع رجله فتدعه ليس له قائمة يمشي عليها،
إما أن تعزره وإما أن تستودعه السجن»
സാരം: അബ്ദുറഹ്മാൻ ഇബ്നു ആഇദ് (റ) പറഞ്ഞു: ഒരു കൈയ്യും ഒരു കാലും മുറിഞ്ഞ ഒരാളെ മോഷ്ടിച്ചതിന്റെ പേരിൽ ഉമർ (റ) വിന്റെ അടുക്കൽ കൊണ്ടുവരപ്പെട്ടു. ഉമർ (റ) അദ്ദേഹത്തിന്റെ കാൽ മുറിക്കുവാൻ ഉത്തരവിട്ടു. അപ്പോൾ, അലി (റ) പറഞ്ഞു: അല്ലാഹു പറഞ്ഞത് ഇത്ര മാത്രമാണ്, "അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില് കുഴപ്പമുണ്ടാക്കാന് ശ്രമിക്കുകയും ചെയ്യുന്നവര്ക്കുള്ള പ്രതിഫലം അവര് കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്വശങ്ങളില് നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും." ഈ വ്യക്തിയുടെ ഒരു കരവും ഒരു പാദവും മുറിക്കപ്പെട്ടിട്ടുമുണ്ട്. ഇനിയും അദ്ദേഹത്തിന്റെ കാൽ ഛേദിച്ചു കൊണ്ട് നടക്കാൻ പോലും കഴിയാത്ത ഒരവസ്ഥയിൽ അദ്ദേഹത്തെ വിടുക എന്നത് അഭികാമ്യമല്ല. അദ്ദേഹത്തെ നിങ്ങൾ ജയിലിൽ അടക്കുകയോ, മറ്റു വല്ല ശിക്ഷകൾ നടപ്പിലാക്കുകയോ ചെയ്യുക. "
ആദ്യത്തെ തവണ മോഷ്ടിച്ച് പിടിക്കപ്പെട്ടാൽ വലതുകൈ ഛേദിക്കപ്പെടുകയും, വീണ്ടും മോഷ്ടിച്ച് പിടിക്കപ്പെട്ടാൽ ഇടതുകാൽ ഛേദിക്കപ്പെടുകയും ചെയ്യുമെന്നും, പിന്നീട് മോഷണത്തിന് പിടിക്കപ്പെട്ടാൽ അവയവങ്ങൾ ഛേദിക്കുക എന്ന ശിക്ഷാനിയമം ബാധകമല്ല എന്നും വ്യക്തമായല്ലോ. അപ്പോൾ പിന്നെ വിമർശകൻ നൽകിയ മൂന്നാമത്തെ ഹദീസ് എന്താണ് അർത്ഥമാക്കുന്നത്?
ഇമാം
അബൂദാവൂദ് നസാഈ തുടങ്ങിയവർ ഉദ്ധരിച്ചത് ആകുന്നു ഈ ഹദീസ്. ഹദീസിന്റെ യഥാർത്ഥ രൂപം:
عَنْ جَابِرِ بْنِ
عَبْدِ اللَّهِ قَالَ : جِيءَ بِسَارِقٍ إِلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ، فَقَالَ : " اقْتُلُوهُ "، فَقَالُوا : يَا رَسُولَ اللَّهِ،
إِنَّمَا سَرَقَ. فَقَالَ : " اقْطَعُوهُ ". قَالَ : فَقُطِعَ، ثُمَّ
جِيءَ بِهِ الثَّانِيَةَ، فَقَالَ : " اقْتُلُوهُ ". فَقَالُوا : يَا
رَسُولَ اللَّهِ، إِنَّمَا سَرَقَ. فَقَالَ : " اقْطَعُوهُ ". قَالَ :
فَقُطِعَ، ثُمَّ جِيءَ بِهِ الثَّالِثَةَ، فَقَالَ : " اقْتُلُوهُ ".
فَقَالُوا : يَا رَسُولَ اللَّهِ، إِنَّمَا سَرَقَ. فَقَالَ : " اقْطَعُوهُ
". ثُمَّ أُتِيَ بِهِ الرَّابِعَةَ، فَقَالَ : " اقْتُلُوهُ ".
فَقَالُوا : يَا رَسُولَ اللَّهِ، إِنَّمَا سَرَقَ. قَالَ : " اقْطَعُوهُ
". فَأُتِيَ بِهِ الْخَامِسَةَ، فَقَالَ : " اقْتُلُوهُ ". قَالَ
جَابِرٌ : فَانْطَلَقْنَا بِهِ فَقَتَلْنَاهُ، ثُمَّ اجْتَرَرْنَاهُ
فَأَلْقَيْنَاهُ فِي بِئْرٍ، وَرَمَيْنَا عَلَيْهِ الْحِجَارَةَ.
സാരം: ജാബിർ ബിൻ അബ്ദുല്ല (റ) വിൽ നിന്ന്
നിവേദനം: നബി (സ്വ) യുടെ അടുക്കലേക്ക് ഒരു കള്ളനെ കൊണ്ടുവന്നു. അപ്പോൾ പ്രവാചകൻ (സ്വ)
പറഞ്ഞു: "നിങ്ങളവനെ വധിക്കുക."
അവർ പറഞ്ഞു: "അല്ലാഹുവിൻറെ ദൂതരെ, അവൻ
മോഷ്ടിക്കുക മാത്രമാണ് ചെയ്തത്."
അപ്പോൾ അദ്ദേഹം (സ്വ) പറഞ്ഞു: "(അവൻറെ
വലതു കരം) ഛേദിക്കുക."
രണ്ടാം തവണയും (മോഷ്ടിച്ചതിന്റെ പേരിൽ) അവനെ
കൊണ്ടുവരപ്പെട്ടു. അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു: "നിങ്ങൾ അവനെ വധിക്കുക."
അവർ പറഞ്ഞു: "അല്ലാഹുവിൻറെ ദൂതരെ, അവൻ
മോഷ്ടിക്കുക മാത്രമാണ് ചെയ്തത്."
അപ്പോൾ അദ്ദേഹം (സ്വ) പറഞ്ഞു: "(അവൻറെ
ഇടതു കാൽ) ഛേദിക്കുക."
മൂന്നാം തവണയും (മോഷ്ടിച്ചതിന്റെ പേരിൽ)
അവനെ കൊണ്ടുവരപ്പെട്ടു. അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു: "നിങ്ങൾ അവനെ വധിക്കുക."
അവർ പറഞ്ഞു: "അല്ലാഹുവിൻറെ ദൂതരെ, അവൻ
മോഷ്ടിക്കുക മാത്രമാണ് ചെയ്തത്."
അപ്പോൾ അദ്ദേഹം (സ്വ) പറഞ്ഞു: "(അവൻറെ
ഇടതു കരം) ഛേദിക്കുക."
നാലാം തവണയും (മോഷ്ടിച്ചതിന്റെ പേരിൽ) അവനെ
കൊണ്ടുവരപ്പെട്ടു. അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു: "നിങ്ങൾ അവനെ വധിക്കുക."
അവർ പറഞ്ഞു: "അല്ലാഹുവിൻറെ ദൂതരെ, അവൻ
മോഷ്ടിക്കുക മാത്രമാണ് ചെയ്തത്."
അപ്പോൾ അദ്ദേഹം (സ്വ) പറഞ്ഞു: "(അവൻറെ
വലതു കാൽ) ഛേദിക്കുക."
അഞ്ചാം തവണയും (മോഷ്ടിച്ചതിന്റെ പേരിൽ) അവനെ
കൊണ്ടുവരപ്പെട്ടു. അപ്പോൾ പ്രവാചകൻ (സ്വ) പറഞ്ഞു: "നിങ്ങൾ അവനെ വധിക്കുക."
ജാബിർ (റ) പറഞ്ഞു: "അപ്പോൾ ഞങ്ങൾ അവനെ
കൊണ്ടുപോയി വധിച്ചു. എന്നിട്ട് അവനെ വലിച്ചു കൊണ്ടുപോയി ഒരു കിണറ്റിൽ ഇടുകയും, ശേഷം
അവൻറെ മേൽ കല്ലുകൾ എറിയുകയും ചെയ്തു."
ഒന്നാമതായി, ഈ ഹദീസ് ദുർബലമാകുന്നു. ഈ ഹദീസിന്റെ എല്ലാ റിപ്പോർട്ടുകളിലും പരസ്പരം പരിഹരിക്കാൻ ആകാത്ത തരത്തിലുള്ള ദുർബലതകൾ ഉണ്ട്. പൗരാണികരായ ഒരുപാട് പണ്ഡിതന്മാർ ഈ ഹദീസ് ദുർബലമാണെന്ന് പറഞ്ഞു കാണാം.
ഇമാം
നസാഈ (റ) സുനനിൽ പ്രസ്തുത ഹദീസ് ഉദ്ധരിച്ച് തൊട്ടു ശേഷം പറഞ്ഞു:
"وَهَذَا حَدِيثٌ مُنْكَرٌ، وَمُصْعَبُ
بْنُ ثَابِتٍ لَيْسَ بِالْقَوِيِّ فِي الْحَدِيثِ."
(سنن النسائي)
"ഈ ഹദീസ് മുൻകർ ആകുന്നു. (പ്രസ്തുത ഹദീസിലെ ഒരു റിപ്പോർട്ടർ ആയ) മുസ്അബ് ബിനു സാബിത്ത് ഹദീസിൽ സ്വീകാര്യനല്ല."
ഇമാം
ഇബ്നു അബ്ദുൽ ബർ (റ) الاستذكار എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിൽ പറഞ്ഞു:
"حديث القتل منكر، لا أصل له."
"മോഷ്ടിച്ചതിന്റെ പേരിൽ വധിച്ച ഹദീസ് മുൻകർ അകുന്നു, അതിന് അടിസ്ഥാനമില്ല."
ഇമാം
ദഹബി വിഖ്യാതമായ سير
أعلام النبلاء، التلخيص على المستدرك എന്നീ രണ്ട് കൃതികളിലും ഈ ഹദീസ്
മുൻകർ ആകുന്നു
എന്ന് പറഞ്ഞു.
ഇമാം
ശൗക്കാനീ (റ) പറഞ്ഞു:
"لا أعلم فيه حديثا صحيحا."
"ഈ വിഷയത്തിൽ സ്ഥിരപ്പെട്ട ഒരു ഹദീസും എനിക്കറിയുകയില്ല."
ഈ ഹദീസ് സ്ഥിരപ്പെട്ടതല്ല എന്ന് വ്യക്തമായല്ലോ. ഇനി അഥവാ ഈ ഹദീസ് സ്ഥിരപ്പെട്ടതാണ് എന്ന് വന്നാൽ തന്നെയും ഇതിനെ പണ്ഡിതന്മാർ മനസ്സിലാക്കിയത് താഴെപ്പറയുന്നതിൽ മൂന്നാലൊരു വിധത്തിലാണ്:
- ഈ നിയമം നസ്ഖ് ചെയ്യപ്പെട്ടതാകുന്നു.
ഇബ്നു
ഹജർ (റ) പറഞ്ഞു:
وقد قال بعض أهل العلم كابن المنكدر والشافعي: إن هذا
منسوخ." (فتح الباري)
"ഇബ്നുൽ മുൻകദിർ, ശാഫിഈ പോലുള്ള ചില പണ്ഡിതൻമാർ പറഞ്ഞു: ഈ ഹദീസ് മൻസൂഖ് ആകുന്നു."
ഇമാം
മുൻദിരി (റ) പറയുന്നു:
"والحديث لا يثبت والسنة مصرحة بالناسخ
والإجماع من الأمة على أنه لا يقتل والله عز وجل أعلم."
"ഹദീസ് സ്ഥിരപ്പെട്ടിട്ടില്ല. സുന്നത്ത് വ്യക്തമായി ഇതിനെ നസ്ഖ് ചെയ്തിട്ടുമുണ്ട്. മോഷ്ടിച്ചവൻ വധിക്കപ്പെടുകയില്ല എന്ന് ഉമ്മത്തിൽ ഇജ്മാഉം ഉണ്ട്. അല്ലാഹുവാകുന്നു ഏറ്റവും നന്നായി അറിയുന്നവൻ."
- ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവർക്ക്
ബാധകമാകുന്ന ശിക്ഷ എന്ന നിലക്ക്, സമൂഹത്തിൻറെ പൊതുനന്മക്ക് വേണ്ടി വലിയ ഉപദ്രവകാരികളെ
വധശിക്ഷക്ക് വരെ വിധേയനാക്കാൻ ഭരണകൂടങ്ങൾക്ക് ഇസ്ലാം അനുവാദം നൽകുന്നുണ്ട്.
ഇമാം
മുന്ദിരി (റ) പറഞ്ഞു:
"هذا في بعض إسناده مقال،… ولا أعلم
أحداً من الفقهاء يبيح دم السارق، وإن تكررت منه السرقة، مرة بعد أخرى… وهذا
الحديث - إن كان له أصل - فهو يؤيد قول بعض الفقهاء : يباح دمه تعزيراً إن كان من
المفسدين في الأرض."
(مختصر السنن لأبي داود ٢٣٦/٦)
"ഇതിന്റെ സനദിൽ പ്രശ്നങ്ങളുണ്ട്. മോഷണം ഒരാളിൽ നിന്ന് ആവർത്തിച്ചുണ്ടായാൽ പോലും കർമ്മശാസ്ത്ര പണ്ഡിതൻമാരാരും തന്നെ മോഷ്ടാവിന്റെ രക്തം അനുവദനീയമായി കാണുന്നതായി എനിക്കറിയില്ല… ഈ ഹദീസിന് ഒരു അടിസ്ഥാനമുണ്ടെങ്കിൽ തന്നെ, ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവർക്കുള്ള ശിക്ഷയെന്നോണം അവരുടെ രക്തം അനുവദനീയമാകുമെന്ന ചില കർമ്മശാസ്ത്ര പണ്ഡിതൻമാരുടെ അഭിപ്രായത്തിനാണ് പിൻബലം നൽകുന്നത്."
ഇബ്നുൽ
ഖയ്യിം (റ) പറഞ്ഞു:
"إن صح الحديث، فالأمر بقتله ليس حداً،
ولكنه تعزير بحسب المصلحة." (تهذيب السنن ٢٣٦/٦ - ٢٣٨)
"ഈ ഹദീസ് സ്വഹീഹ് ആണെങ്കിൽ തന്നെ, അദ്ദേഹത്തെ വധിക്കാനായി കൽപ്പിച്ചത് ശിക്ഷാനിയമത്തിന്റെ ഭാഗമായല്ല. മറിച്ച്, പൊതു നന്മ പരിഗണിച്ച് നടപ്പിലാക്കിയ ഒരു പ്രത്യേക ശിക്ഷ മാത്രമാകുന്നു."
പലതവണ
ശിക്ഷിച്ചിട്ടും വീണ്ടും വീണ്ടും മോഷണത്തിൽ ഏർപ്പെടുകയും, അദ്ദേഹത്തിൻറെ ഉപദ്രവം സമൂഹത്തിന്
വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെങ്കിൽ വധശിക്ഷ വരെ ഭരണകർത്താവിന്
വിധിക്കാവുന്നതാണ്. സമൂഹത്തിൽ കുഴപ്പം ഉണ്ടാക്കുന്ന ആളുകളുടെ ശിക്ഷ എന്താണെന്ന് പറയുന്നിടത്ത്
വിശുദ്ധ ഖുർആൻ പൊതുവായി നൽകിയ ആജ്ഞാപനം ശ്രദ്ധിക്കുക. അല്ലാഹു പറഞ്ഞു:
{ إِنَّمَا جَزَٰٓؤُاْ ٱلَّذِينَ
يُحَارِبُونَ ٱللَّهَ وَرَسُولَهُۥ وَيَسۡعَوۡنَ فِي ٱلۡأَرۡضِ فَسَادًا أَن
يُقَتَّلُوٓاْ أَوۡ يُصَلَّبُوٓاْ أَوۡ تُقَطَّعَ أَيۡدِيهِمۡ وَأَرۡجُلُهُم مِّنۡ
خِلَٰفٍ أَوۡ يُنفَوۡاْ مِنَ ٱلۡأَرۡضِۚ ذَٰلِكَ لَهُمۡ خِزۡيٞ فِي ٱلدُّنۡيَاۖ
وَلَهُمۡ فِي ٱلۡأٓخِرَةِ عَذَابٌ عَظِيمٌ }
[Surah Al-Māʾidah: 33]
സാരം: "അല്ലാഹുവോടും അവന്റെ ദൂതനോടും പോരാടുകയും, ഭൂമിയില് കുഴപ്പമുണ്ടാക്കാന് ശ്രമിക്കുകയും ചെയ്യുന്നവര്ക്കുള്ള പ്രതിഫലം അവര് കൊന്നൊടുക്കപ്പെടുകയോ, ക്രൂശിക്കപ്പെടുകയോ, അവരുടെ കൈകളും കാലുകളും എതിര്വശങ്ങളില് നിന്നായി മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു. അതവര്ക്ക് ഇഹലോകത്തുള്ള അപമാനമാകുന്നു. പരലോകത്ത് അവര്ക്ക് കനത്ത ശിക്ഷയുമുണ്ടായിരിക്കും."
- അദ്ദേഹം ഇസ്ലാമിൽ നിന്ന് പുറത്തു പോവുകയും, വധശിക്ഷ നടപ്പിലാക്കപ്പെടേണ്ട തിന്മകൾ ചെയ്തിട്ടുമുണ്ടെന്ന അറിവ് വഹിയ് മുഖേനയോ മറ്റോ പ്രവാചകന് ലഭിച്ചിട്ടുണ്ടാകും. അതുകൊണ്ടാണല്ലോ ആദ്യ തവണ മോഷ്ടിച്ച് കൊണ്ടുവന്നപ്പോൾ തന്നെ അദ്ദേഹത്തെ വധിക്കാൻ പ്രവാചകൻ (സ്വ) ആവശ്യപെട്ടത്. എന്നാൽ, അദ്ദേഹം വധിക്കപ്പെടേണ്ട തിന്മയൊന്നും ചെയ്തതായി പൊതു സമൂഹത്തിനറിയില്ലായിരുന്നു. അവസാനം, അദ്ദേഹത്തിന്റെ ഉപദ്രവം അത്രമേൽ സമൂഹത്തിന് വലുതായപ്പോൾ വധിക്കപ്പെടുക തന്നെ ചെയ്തു. പ്രവാചകൻ (സ്വ) യുടെ കാലഘട്ടത്തിൽ നടപ്പിലാക്കിയ മറ്റുള്ള ശിഷാ നടപടി പ്രക്രിയകളെല്ലാം നോക്കിയാൽ എത്രത്തോളം മാന്യമായാണ് അവയെല്ലാം ചെയ്തത് എന്ന് കാണാം.
സുനനു
അബൂ ദാവൂദിന്റെ പ്രശസ്ത വ്യാഖ്യാന ഗ്രന്ഥമായ ഔനുൽ മഅബൂദിൽ പറയുന്നു:
"وقال بعضهم: يحتمل أن يكون ما فعله إن
صح الحديث فإنما فعله بوحي من الله سبحانه فيكون معنى الحديث خاصا فيه والله أعلم…
وقد يدل على ذلك من الحديث أنه صلى الله عليه وسلم أمر بقتله لما جيء به أول مرة
فيحتمل أن يكون هذا مشهورا بالفساد معلوما من أمره أنه سيعود إلى سوء فعله فلا
ينتهي حتى تنتهي حياته."
"പണ്ഡിതന്മാരിൽ
ചിലർ പറഞ്ഞു: ഹദീസ് സ്വഹീഹ് ആണെങ്കിൽ, അത് അദ്ദേഹം (സ്വ) അല്ലാഹുവിൽ നിന്നുള്ള വഹിയ്
പ്രകാരം ചെയ്തതായിരിക്കും. അങ്ങനെയാകുമ്പോൾ ഈ ഹദീസിന്റെ അർത്ഥം ആ വ്യക്തിയുടെ വിഷയത്തിൽ
മാത്രം പ്രത്യേകമായതായിരിക്കും…
അദ്ദേഹത്തെ കൊണ്ടുവന്ന ആദ്യസമയം തന്നെ പ്രവാചകൻ അദ്ദേഹത്തെ വധിക്കാനാവശ്യപ്പെട്ടത് ഇതാണ് അറിയിക്കുന്നത്. ഒരുപക്ഷെ, സമൂഹത്തിൽ കുഴപ്പമുണ്ടാക്കുന്ന ആളാണെന്ന ക്രുപ്രസിദ്ധി നേടിയ വ്യക്തിയായിരിക്കാം അദ്ദേഹം. വധിക്കാതെ വിട്ടഴിച്ചാൽ ജീവിതാവസാനം വരെ മോശം ചെയ്തികളിലേക്ക് തന്നെ അദ്ദേഹം മടങ്ങുമെന്നത് അറിയപ്പെട്ട കാര്യമായിരിക്കാം. "
മേൽപ്പറഞ്ഞ
വിധത്തിൽ എല്ലാ നിബന്ധനകളും പാലിക്കപ്പെട്ട് മോഷണക്കുറ്റം തെളിയിക്കപ്പെട്ടാലും പട്ടിണിയുടെയും
പരിവട്ടത്തിന്റെയും കാലഘട്ടത്തിൽ, ഒരു വ്യക്തിയുടെ പട്ടിണി മാറ്റാൻ വേണ്ടിയാണ് അവൻ
മോഷ്ടിച്ചത് എന്നും ബോധ്യമായാൽ, അവൻ അതിനു മറ്റൊരു മാർഗ്ഗവും ഇല്ലാത്തതുകൊണ്ടാണെന്ന്
വ്യക്തമായി കഴിഞ്ഞാൽ പ്രസ്തുത ശിക്ഷ നടപ്പാക്കപ്പെടുകയില്ല. ഉമർ (റ) വിൻ്റെ കാലഘട്ടത്തിൽ
അങ്ങനെ പല സംഭവങ്ങൾ ഉണ്ടായത് ചരിത്രത്തിലുണ്ട്. കർമശാസ്ത്ര പണ്ഡിതന്മാർ എല്ലാം അത്
വിശദീകരിച്ചിട്ടുമുണ്ട്. ജനങ്ങളുടെ പട്ടിണിയും ദുരിതവും മാറ്റുക എന്നത് ഇസ്ലാമിക രാഷ്ട്രത്തിന്റെ
കടമയാണ്. ഇസ്ലാമിക സമൂഹത്തിന്റെ പൊതു ബാധ്യതയാണ്. പ്രസ്തുത സമയങ്ങളിൽ സമ്പത്തും ഭക്ഷണവും
എല്ലാം ഉള്ള പണക്കാർ ചെലവഴിക്കൽ അവർക്ക് മതപരമായി നിർബന്ധമാണ്, എന്ന് തുടങ്ങി അനവധി
നിയമങ്ങൾ ഇസ്ലാം മുന്നോട്ടുവച്ചത് അതിലെ സാമൂഹിക നന്മകളെയും, ക്രിയാത്മകതയെയും ഉണർത്തുന്നു.
ഇസ്ലാമിലെ ഓരോ നിയമവുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുംതോറും അതിലെ
മഹത്വവും, മനുഷ്യത്വവും, പ്രസക്തിയും, അതിലെല്ലാം ഉപരി ദൈവികതയും ബോധ്യമായി കൊണ്ടിരിക്കും
എന്നതാണ് വസ്തുത. ഈ വിഷയവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ തന്നെ കൂടുതൽ വിശകലനം ചെയ്യാൻ
ഒരുപാടുണ്ട്. അവയൊക്കെ തെളിവുകളുടെയും പണ്ഡിതോധരണികളുടെയും പിൻബലത്തിൽ വിശദമാക്കാൻ
ഈ സന്ദർഭം അനുയോജ്യമല്ല. ഇസ്ലാമിനെ അടുത്തറിയുക, വിശുദ്ധ ഖുർആനും തിരുസുന്നത്തും ആഴത്തിൽ
പഠിക്കുവാൻ ശ്രമിക്കുകയും, ജീവിതത്തിൽ പകർത്തുകയും, മറ്റുള്ളവർക്ക് എത്തിക്കുകയും ചെയ്യാൻ
പരിശ്രമിക്കുക. പ്രമാണങ്ങളുടെ ദൈവികതയും മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുക.



Comments
Post a Comment