നബി ﷺ യും സ്വഫിയ്യ(റ) യുമായുള്ള വിവാഹം | വസ്തുതയെന്ത് ? - സ്വാദിഖ് അലി


വിമർശനം:
 ഭർത്താവിനെയും , പിതാവിനെയും കൊന്ന് നബി (സ) സ്വഫിയ്യ(റ) യെ കൈവശമാക്കി !

മറുപടി:
നബി(സ) യെ ഇകഴ്ത്തി കാണിക്കാൻ ഏത് കാലത്തും വിമർശകർ ഉന്നയിക്കുന്ന സംഭവമാണ് സ്വഫിയ്യ(റ)യുമായി നബി (സ) നടത്തിയ വിവാഹം. എന്നാൽ എന്താണ് ഇതിന്റെ വസ്തുത? ഒരു പ്രാമാണിക വിശകലനമാണ് ഈ മറുപടി മുന്നോട് വെക്കുന്നത്.

സ്വഫിയ്യ ഇസ്‌ലാം സ്വീകരിക്കുന്നതിന് മുമ്പ് : 

മദീനയിലാണ് സ്വഫിയ്യ (റ) യുടെ കുടുംബം താമാസിച്ചിരുന്നത്. പ്രവാചകൻ (സ ) മദീന കീഴടക്കിയപ്പോൾ അവിടെയുള്ള യഹൂദ മതസ്ഥരെ അവിടെ നിന്ന് പുറത്താക്കി. ( അത് ചില പ്രത്യേക കാരണങ്ങൾ കൊണ്ടാണ് . ചരിത്ര ഗ്രന്ഥങ്ങളിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്.) .
അവർ എല്ലാവരും ഖൈബറിലേക്ക് പലായനം ചെയ്തു. അവരിൽ ഹുയയ്യ്ബ്നു അക്തബ് , ബനൂ അബിൽ ഹുഖൈക്ക് എന്നീ സമ്പന്നർ ഉണ്ടായിരുന്നു. അന്ന് സ്വഫിയ (റ ) പ്രായപൂർത്തിയാവാത്ത ചെറിയ പെൺകുട്ടിയാണ്. വിവാഹം കഴിക്കാൻ പോന്ന പ്രായമായപ്പോൾ സലാം ബ്നു അബീ ഹുബൈക്ക് വിവാഹം ചെയ്തു. പിന്നീട് അദ്ദേഹവുമായി വേർപ്പിരിയുകയും ശേഷം തന്റെ പിതൃവ്യപുത്രൻ കിനാനയുമായി വിവാഹിതയായി . കുറച്ച് ദിവസങ്ങൾ കഴിഞ്ഞു ... യസിരിബിൽ ( മദീനയിൽ ) നിന്ന് ചന്ദ്രൻ തന്റെ മടിത്തട്ടിലേക്ക് വന്നുഭവിച്ചതായി മഹതി ഒരു സ്വപ്നം കണ്ടു. ഇത് ഭർത്താവിനെ അറിയിച്ചു. യസ്‌രിബിലെ ഭരണാധികാരിയെ ഭർത്താവാക്കാൻ നീ ആഗ്രഹിക്കുന്നുവോ ! എന്ന് പറഞ്ഞ് മുഖത്ത് പാട് വീഴുമാറ് ഒരു അടി കൊടുത്തു.  
ما هذا إلا أنك تمنين ملك الحجاز محمدا. فلطم وجهها لطمة خضر عينها منها... ﴿البداية و النهاية ﴾
ഈ സംഭവം സൂചിപ്പിക്കുന്നത് പോലെ തന്നെ പിന്നീട് നബിയുടെ ഭാര്യയായി മഹതി മാറി. 

ഖൈബറിലെ ചില സംഭവങ്ങൾ :

ഖൈബറിൽ പ്രവാചകനും സ്വഹാബത്തും വിജയം നേടി, ഒരുപാട് യുദ്ധാർജിത മുതൽ അവർക്ക് ലഭിച്ചു. അതിൽ ധാരാളം യഹൂദ സ്ത്രീകളുമുണ്ടായിരുന്നു. അവരെ വീതിക്കപ്പെട്ടപ്പോൾ ദിഹിയത്തുൽ കൽബിയെന്ന സ്വഹാബിവര്യനാണ് സ്വഫിയ (റ ) യെ ലഭിച്ചത്. ഇവിടെ നാം മനസ്സിലാക്കേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ഒന്ന് : സ്വഫിയ്യ ( റ ) യെ നേരെത്തെ പ്രവാചകന് അറിയില്ലായിരുന്നു. രണ്ട് : ഇസ്ലാം യുദ്ധ തടവുകാരോട് കാണിക്കുന്ന വിശാല മനസ്ഥിതി. മാനുഷിക മൂല്യങ്ങൾ എല്ലാം വക വച്ച് കൊടുക്കുകയാണ് ഇവിടെ ചെയ്ത് . ഒരു അടിമയാകുന്നതോടു കൂടി ഒരു പാട് അവകാശങ്ങൾ അവർക്ക് ലഭിക്കുന്നു. നേരെ മറിച്ച് , ഒരു തടങ്കൽ ജീവിതമാണ് ലഭിക്കുന്നതെങ്കിൽ അവരുടെ ജീവിതം അതോട് കൂടി വളരെ പ്രയാസകരമായി തീരുന്നു. 

സ്വഫിയ്യ ( റ ) യെ ദിഹിയ്യത്തുൽ കൽബി ( റ ) വിന് ലഭിച്ചത് സ്വഹാബത്തിന്റെ ഇടയിൽ ചർച്ചയായി . ഒരു സ്വഹാബിവര്യൻ നബിയെ കാര്യം ബോധിപ്പിക്കുകയും ചെയ്തു. 
فجعلوا يمدحونها عند رسول الله ويقولون : رأينا في السبي امرأة ما رأينا ضربها. ﴿ الطبقات ﴾
ഉടനെ പ്രവാചകൻ മഹതിയെ കൊണ്ടുവരാൻ പറഞ്ഞു , ദിഹിയക്ക് തൃപ്തികരമായത് പകരം നൽകുകയും ചെയ്തു.
فبعث إليها فأعطى بها دحية ما رضي ﴿ الطبقات ﴾
ചില റിപ്പോർട്ടുകളിൽ ഏഴ് പേരെ പകരം നൽകിയെന്ന് കാണാം.
وعوضه عنها سبعة أرؤس ﴿ سير أعلام النبلاء ﴾
ദിഹിയയിൽ നിന്ന് പ്രവാചകൻ അവരെ ഏറ്റെടുക്കണം എന്ന് സ്വഹാബത്ത് അറിയിച്ചപ്പോഴാണ് അദ്ദേഹം ഇതിനു തുനിഞ്ഞത് എന്ന് റിപ്പോർട്ടുകളിൽ വ്യക്തമായി കാണാം.
وأنها لا ينبغي أن تكون إلا لك ﴿ سير أعلام النبلاء ﴾
എന്തുകൊണ്ടും പ്രവാചകന് ചേർന്ന പെണ്ണാണ് സ്വഫിയ ( റ ) എന്ന് ചരിത്രം നമ്മേ ബോധ്യപ്പെടുത്തുന്നുണ്ട്. ഇമാം ദഹബി (റ) പറയുന്നു: 
وكانت شريفة ، ذات حسب ، وجمال ، ودين... ﴿ سير أعلام النبلاء ﴾
ഗോത്ര നേതൃത്വം വഹിച്ചിരുന്ന മഹതിയെ പ്രവാചകനല്ലാതെ ഏറ്റെടുക്കാൻ മറ്റാരും യോഗ്യരല്ല ... എന്ന് പലരും അഭിപ്രായപ്പെട്ടു.
فجاء رجل إلى رسول الله صلى الله عليه وسلم فقال: يا نبي الله ، أعطيت دحية صفية بنت حيي سيدة قريظة و النضير ؟ ما تصلح إلا لك....
മഹതിയുടെ സൗന്ദര്യം ഏറെ അറിയപ്പെട്ട ഒന്നാണ് , ഹാരിസ ( റ ) വിന്റെ വീട്ടിലേക്ക് മഹതിയെ റസൂൽ കൊണ്ടുവന്ന കാര്യം വിശദീകരിക്കുന്ന റിപ്പോർട്ടിൽ മഹതിയുടെ സൗന്ദര്യത്തെ പരാമർശിക്കുന്നത് കാണാം.
فسمع بها نساء الأنصار وبجمالها فجئن ينظرن إليها... ﴿ الطبقات ﴾
" സ്വഫിയ്യ(റ)യുടെ ഭംഗിയെ കുറിച്ച് അൻസ്വാരി വനികൾ കേട്ടറിയുകയും, മഹതിയെ കാണാൻ അവർ ആകാക്ഷ പൂണ്ട് വരികയും ചെയ്തിരുന്നു."
അനസ് ( റ ) പറയുന്നു: ദിഹിയക്ക് അതി സുന്ദരിയായ ഒരു അടിമയെ കിട്ടി.
عن أنس قال: وقع في سهم دحية جارية جميلة... ﴿ الطبقات ﴾
ഇമാം ബുഖാരിയുടെ റിപ്പോർട്ടിൽ അവരുടെ സൗന്ദര്യത്തെ പറ്റി നബിയോട് സ്വഹാബത്ത് പറഞ്ഞതായി വ്യക്തമാക്കുന്നു.
ذكر له جمال صفية بنت حيي بن أخطب...﴿البداية و النهاية ﴾ 
വേറെയും ഒരുപാട് റിപ്പോർട്ടുകൾ സൗന്ദര്യവുമായി ബന്ധപ്പെട്ട് വന്നിട്ടുണ്ട്. ദൈർഗ്യ ഭയത്താൽ ചുരുക്കുന്നു.

ഇസ്ലാമിലേക്ക് ...

ഖൈബറിൽ പിടിക്കപ്പെട്ട സ്ത്രീകളെ വീതിക്കപ്പെട്ട് സ്വഫിയ്യ ( റ ) യെ റസൂൽ ഏറ്റെടുത്തു ; ശേഷം മഹതി യേയും അവരുടെ പിതൃവ്യപുത്രി യേയും ബിലാൽ (റ ) വിനോട് തന്റെ താമസ സ്ഥലത്തേക്ക് കൊണ്ടുപോകാൻ കൽപ്പിച്ചു. ശേഷം പ്രവാചകൻ മഹതിയുടെ മുമ്പിൽ രണ്ട് മാർഗ്ഗങ്ങൾ വിശദീകരിച്ചു നൽകി. ഏത് വേണമെങ്കിലും സ്വീകരിക്കാം. ഇസ്‌ലാം സ്വീകരിച്ചാൽ നിന്നെ ഞാൻ വിവാഹം ചെയ്യാം , മറിച്ചാണെങ്കിൽ നിന്നെ ഞാൻ മോചിപ്പിക്കും ശേഷം നിന്റെ സമൂഹത്തോട് കൂടെ നിനക്ക് ജീവിക്കാം.
فقال لها رسول الله: اختاري . فإن اخترت الإسلام أمسكتك لنفسي وإن اخترت اليهودية فعسى أن أعتقك فتلحقي بقومك... ﴿ الطبقات ﴾
അതിശയിപ്പിക്കുന്ന ഒരു മറുപടിയാണ് മഹതി തിരിച്ചു നൽകിയത്. ഞാൻ ഇസ്ലാമിനെ നേരെത്തെ തന്നെ പുൽകിയിട്ടുണ്ട് , നിങ്ങൾ എന്നെ വിളിക്കുന്നതിന് മുമ്പ് തന്നെ താങ്കളെ ഞാൻ സത്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. യഹൂത മതത്തിലേക്ക് ഒരു ആവശ്യവും എനിക്കില്ല. അതിൽ എനിക്ക് ഒരു ഉപ്പയോ , സഹോദരനോ ഇല്ല. നിങ്ങൾ എന്നോട് തെരെഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത് ഇസ്‌ലാമോ സത്യനിഷേധമോ (കുഫ്റ്) ആണ് . ഞാൻ മോചിക്കപ്പെടുന്നതിനേക്കാളും , എന്റെ സമുദായത്തിലേക്ക് മടങ്ങുന്നതിനേക്കാളും എനിക്കിഷ്ടം അല്ലാഹുവിനേയും റസൂലിനേയുമാണ്. 
فقالت: يا رسول الله لقد هويت الإسلام وصدقت بك قبل أن تدعوني حيث صرت إلى رحلك وما لي في اليهودية أرب وما لي فيها والد ولا أخ. وخيرتني الكفر والإسلام فالله و رسوله أحب إلي من العتق وأن أرجع إلى قومي. ﴿ الطبقات ﴾
ഈ റിപ്പോർട്ടിൽ നിന്ന് വ്യക്തമാണ് കാര്യം ആരുടെയും നിർബന്ധത്തിന് വഴങ്ങിയിട്ടല്ല മഹതി ഇസ്ലാമാശ്ലേശിച്ചത്. മറിച്ച് ഇസ്ലാമിനെ മനസ്സിലാക്കി സ്വമനസ്സാലെ അംഗീകരിച്ചാതാണ് .
മഹതിയുടെ പിതാവിനെ കുറിച്ച് പ്രവാചകൻ (സ) ഓർമ്മപ്പെടുത്തുന്നത് ; മരിക്കുന്നത് വരെ എന്നോട് കഠിന ശത്രുത പുലർത്തിയ വ്യക്തിയാണ് നിന്റെ ഉപ്പ ! ഇത് കേട്ട മത്രയിൽ മഹതി പറഞ്ഞു: റസൂലേ അല്ലാഹു പറയുന്നത് : 
ولا تزر وازرة وزر أخرى
“ഒരാൾ മറ്റൊരുവന്റെ പാപഭാരം ചുമക്കില്ലാ . “ എന്നാണ്.
ഈ സംഭവങ്ങളെല്ലാം സൂചിപ്പിക്കുന്നത് അവരുടെ വിശ്വാസത്തിന്റെ പൂർണ്ണതയെ കുറിച്ചാണ് . മറ്റൊരു സംഭവം പ്രവാചക പത്നി ആഇശ ( റ ) യോട് സ്വഫിയ്യ( റ ) യെ കുറിച്ച് അറിയിക്കുന്നതാണ്.
യഹൂദ മതസ്ഥയായിരുന്ന സ്വഫിയയെ കണ്ടപ്പോൾ ആഇശ ബീവി പറഞ്ഞു: ഞാൻ യഹൂദ പെണ്ണിനെ കണ്ടു. ഉടനെ പ്രവാചകൻ അവരെ തിരുത്തി നീ ഇത് ഒരിക്കലും പറയരുത്, കാരണം അവൾ ഇസ്ല്ലാം സ്വീകരിക്കുകയും, പരിപൂർണ്ണ മായി ഇസ്ലാമിനെ പുൽകുകയും ചെയ്തിരിക്കുന്നു. 
قالت : رأيت يهودية. قال: لا تقولي هذا يا عائشة فإنها قد أسلمت فحسن إسلامها . ﴿ الطبقات ﴾


നബി (സ )യുമായുള്ള വിവാഹം 

മഹതിയുടെ ജീവിതത്തിലെ മൂന്നാമത്തെ വിവാഹമാണ് ഇത്. തന്റെ നിലവിലെ ഭർത്താമായിരുന്ന കിനാന ഖൈബർ യുദ്ധത്തിലാണ് വധിക്കപ്പെടുന്നത് . മഹ്മൂദ് ബ്നു മസ്ലമയാണ് ആ കൃത്യം നിർവഹിച്ചതെന്ന് ചില റിപ്പോർട്ടുകളിൽ വന്നിട്ടുണ്ട്. 
ثم دفعه رسول الله صلى الله عليه وسلم إلى محمد بن مسلمة ، فضرب عنقه بأخيه محمود بن مسلمة.... ﴿البداية و النهاية ﴾
മഹതി ഇസ്ലാം സ്വീകരിച്ചെന്ന് ഉറപ്പായപ്പോൾ തന്നെ പ്രവാചകൻ അവരെ മോചിപ്പിക്കുകയും, വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന്റെ മഹറായി നിർണയിച്ചത് അവരുടെ അടിമ മോചനമായിരുന്നു.
وأسلمت فأعتقها وتزوجها وجعل عتقها مهرها... ﴿ الطبقات ﴾
ഇസ്ലാം മുന്നോട്ട് വെക്കുന്ന എല്ലാ വിവാഹ ചടങ്ങുകളും ഈ കല്യാണത്തിലും അനുവർത്തിച്ചിട്ടുണ്ട്. പരസ്പ്പര പെരുത്തം, മഹർ നിർണയം, പെണ്ണ് കാണൽ തുടങ്ങി എല്ലാം. ഇമാം അബൂ ദാവൂദ് ( റ ) ഉദ്ദരിക്കുന്ന റിപ്പോർട്ടിൽ നബിയോട് സ്വഹാബത്ത് അവരെ കുറിച്ച് അറിയിച്ചപ്പോൾ എല്ലാം അതുപോലെയങ്ങ് മനസ്സിലാക്കാതെ നേരിൽ കണ്ട് തീർച്ചപ്പെടുത്താൻ സന്നദ്ധത കാണിച്ചു. എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ടതിന് ശേഷമാണ് ദിഹിയക്ക് പകരം നൽകി അവരെ സ്വന്തമാക്കുന്നത്.
قال: ادع بها . فلما نظر إليها النبي صلى الله عليه وسلم قال: خذ جارية من السبي غيرها...﴿البداية و النهاية ﴾
വിവാഹം കഴിക്കുന്ന വേളയിൽ മഹതിയുടെ “ഇദ്ദ “കാലയളവ് പൂർത്തിയാവുകയും ചെയ്തിരുന്നു.
أنه صلى الله عليه وسلم ترك صفية عند أم سليم حتى انقضت عدتها.(صحيح مسلم)
 അതുകൊണ്ട് തന്നെ ഖൈബറിൽ നിന്ന് കുറച്ച് ദിവസം കഴിഞ്ഞിട്ടാണ് നബിയും സംഘവും അവിടെ നിന്ന് പുറപ്പെട്ടത്. ഈ സമയത്ത് മഹതിയുടെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അനസ് (റ ) വിന്റെ ഉമ്മ ഉമ്മു സുലൈ (റ ) യായിരുന്നു. ഇദ്ദ (ഒരു അശുദ്ധി കാലം ) കാലം കഴിഞ്ഞയുടെനെ അവർ പുറപ്പെട്ടു.
ولم يخرج رسول الله صلى الله عليه وسلم من خيبر حتى طهرت من حيضتها... ﴿ الطبقات ﴾
പുറപ്പെടാൻ വേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായി; നബിയുടെ വാഹനം കൊണ്ടു വരപ്പെട്ടു, മഹതിക്ക് കയറാൻ വേണ്ടി പ്രവാചകൻ തൻ്റെ കാല് വെച്ചു കൊടുത്തു. എന്നാൽ പ്രവാചകന്റെ കാലിൽ കാൽപാദം കൊണ്ട് ചവിട്ടാൻ അവർ തയ്യാറായില്ല. അതിനാൽ തന്നെ അവരുടെ മുട്ടുകുത്തിയാണ് കയറിയത്. പ്രവാചകനോടുള്ള ബഹുമാനസൂചകമായി ഇതിനെ നമുക്ക് കാണാം.
وضع رسول الله صلى الله عليه وسلم رجله لصفية لتضع قدمها على فخذه فأبت ووضعت .... ﴿ الطبقات ﴾
ഖൈബറിൽ നിന്ന് അറ കൂടാൻ പ്രവാചകൻ തുനിഞ്ഞില്ല. മറിച്ച് ഒരൽപ്പം യാത്ര മുന്നോട്ട് പോയതിന് ശേഷമാണ് അറകൂടിയത്. ആദ്യം തബാർ എന്ന ഖൈബറിൽ നിന്ന് ആറു മൈൽ ദൂരെയുള്ള വീടെത്തിയപ്പോൾ പ്രവാചകൻ അറക്കൂടാൻ എന്ന ഉദ്ദേശത്തിൽ മഹതിയെ സമീപിച്ചു. എന്നാൽ പ്രസ്തുത സ്ഥലം സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ നബി (സ ) യാത്രയിൽ കുറച്ചു കൂടി മൂന്നോട്ട് പോയി. 
فلما صار إلى منزل يقال له تبار على ستة أميال من خيبر مال يريد أن يعرس بها فأبت عليه فوجد النبي صلى الله عليه وسلم في نفسه من ذلك. ﴿ الطبقات ﴾
അവരുടെ സംഘം ഖൈബറിൽ നിന്ന് ഏതാണ്ട് അകലെ ( ഖൈബറിന്റെ പരിധിയിൽ നിന്ന് പൂർണ്ണമായി അകന്നപ്പോൾ ) ആയപ്പോൾ (സ്വഹ്ബാഇലെത്തിയപ്പോൾ ) പ്രവാചകൻ അനസ് (റ ) വിന്റെ ഉമ്മയോട് മഹതിയെ ഒരുക്കാൻ വേണ്ടി ആവശ്യപ്പെടുകയും ഉമ്മു സുലൈ നന്നായി ഒരുക്കി നിർത്തുകയും ചെയ്തു. അവിടെ വച്ചാണ് പ്രവാചകൻ അവരുമായി അറക്കൂടിയത്. അവിടെ അറ കൂടാൻ പറ്റിയ വീടോ സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. ഉമ്മു സുലൈ (റ ) ചിലതുണി കഷ്ണങ്ങൾ കൊണ്ട് മരങ്ങൾക്കിടയിൽ കെട്ടിമറച്ചാണ് ഒരു അറ ഒരുക്കിയത്. 
فلما كان بالصهباء وهي على بريد من خيبر قال رسول الله صلى الله عليه وسلم لأم سليم: عليكن صاحبتكن فامشطنها. وأراد رسول الله صلى الله عليه وسلم أن يعرس بها هناك. قالت أم سليم: وليس معنا فسطاط ولا سرادقات فأخذت كسائين أو عباءتين فسترت بينهما إلى شجرة فمشطتها وعطرتها. ﴿ الطبقات ﴾
ഉമ്മു സുലൈം (റ) യും മറ്റും സഹയത്രിമാരും മഹതിയെ ഒരുക്കി പ്രവാചകന്റെ ആ അറയിലേക്ക് കൊണ്ടുപോയി. പ്രവാചകന് അഭിമുഖമായി മഹതിയെ നിർത്തിയ ശേഷം അവർ തിരിച്ചു പോന്നു. ശേഷം അവർ രണ്ടു പേരും ആ അറയിൽ രാത്രി കഴിച്ചു കൂട്ടി.

അബൂ അയ്യൂബുൽ അൻസാരി കാവൽ നിൽക്കുന്നു : 


അബൂ അയ്യൂബ് അൽ അൻസ്വാരി ( റ ) പ്രവാചകൻ അറ കൂടുന്ന വേളയിൽ അറക്ക് പുറത്ത് കാവൽ നിൽക്കുകയായിരുന്നു. കാരണം , പുതു മുസ്ലിമായിവന്ന സ്ത്രീയുടെ കൂടെയാണ് പ്രവാചകൻ ഒറ്റക്കാകുന്നത് , അത് മൂലം സംഭവിക്കാവുന്ന അപകടങ്ങളെ മുന്നിൽ കണ്ട് കൊണ്ടാണ് അദ്ദേഹം ആരെയും കൂട്ടുപിടിക്കാതെ വന്നു നിന്നത്. മാത്രവുമല്ല, മഹതിയുടെ ഉപ്പാനെയും , സഹോദരനേയും, ഭർത്താവിനെയും അദ്ദേഹമാണ് വകവരുത്തിയത്. എല്ലാ സാഹചര്യങ്ങളും വിരൽ ചൂണ്ടുന്നത് ഒരു അപകടത്തിലേക്കാണെന്ന് അദ്ദേഹത്തിന് തോന്നി. 
ആ തോന്നലിൽ പ്രത്യേകിച്ച് കുറ്റം കാണേണ്ടതില്ല. കാരണം, പ്രവാചകനെ സംരക്ഷിക്കുകയെന്ന വലിയ ബാധ്യത ഏറ്റെടുത്തവരാണ് സ്വഹാബത്ത്, കൂടാതെ പ്രവാചക സ്നേഹത്തിന്റെ ഭാഗമായി അവരിൽ നിക്ഷ്പ്തമായ പൊതുവികാരമാണ് സംരക്ഷണ കവചo തീർക്കുകയെന്നത്. 
അതുകൊണ്ട് തന്നെ സ്വന്തം തീരുമാനപ്രകാരമാണ് അബൂ അയ്യൂബ് അൽ അൻസ്വാരി (റ ) കാവൽ നിന്നത്. ആ കാര്യം റിപ്പോർട്ടിൽ നിന്ന് പകൽ പോലെ വ്യക്തവുമാണ്. നേരം വെളുത്തപ്പോൾ അറക്ക് പുറത്ത് നിന്നൊരു അനക്കം കേൾക്കുകയും ആരാണതെന്ന് ആരായുകയും ചെയ്തപ്പോൾ ഒരു ചടപ്പും ജാള്യതയും കൂടാതെ സത്യസന്ധമായ മറുപടി പറയാൻ അബൂ അയ്യൂബ് അൽ അൻസ്വാരി(റ ) മടിച്ചില്ല. മാത്രവുമല്ല തന്റെ മനസ്സിനെ അലട്ടിയ ആവലാതി പ്രവാചകനെ അറിയിക്കുക കൂടി ചെയ്തു. 
 فَلَمّا كانَ اللَّيْلُ نَزَلَ فَدَخَلَ الفُسْطاطَ ودَخَلَتْ مَعَهُ وجاءَ أبُو أيُّوبَ فَباتَ عِنْدَ الفُسْطاطِ مَعَهُ السَّيْفُ واضِعٌ رَأْسَهُ عَلى الفُسْطاطِ، فَلَمّا أصْبَحَ رَسُولُ اللَّهِ ﷺ سَمِعَ الحَرَكَةَ فَقالَ: «مَن هَذا» ؟ فَقالَ: أنا أبُو أيُّوبَ فَقالَ: «ما شَأْنُكَ؟» قالَ: يا رَسُولَ اللَّهِ جارِيَةٌ شابَّةٌ حَدِيثَةُ عَهْدٍ بِعُرْسٍ وقَدْ صَنَعَتْ بِزَوْجِها ما صَنَعَتْ فَلَمْ آمَنها، قُلْتُ: إنْ تَحَرَّكَتْ كُنْتُ قَرِيبًا مِنكَ. فَقالَ رَسُولُ اللَّهِ ﷺ: «رَحِمَكَ اللَّهُ يا أبا أيُّوبَ، مَرَّتَيْنِ» ﴿ الطبقات ﴾
ചില വിമർശകർ ഈ സംഭവത്തെ എടുത്തു പിടിച്ച് പ്രവാചകൻ സ്വഫിയ്യ (റ ) യുമൊത്ത് വീടുകൂടിയത് വാള് കാണിച്ചു ഭയപ്പെടുത്തിയാണെന്ന് വാദിക്കാറുണ്ട്. എന്നാൽ ഈ സംഭവവുമായി ബന്ധപ്പെട്ട് വന്ന ഒരു റിപ്പോർട്ടും അവരുടെ വാദങ്ങൾക്ക് പിൻബലമേകുന്നില്ല. മറിച്ച്,പ്രവാചകന്റെ വിശാലമനസ്കതയെയാണ് ഇത് കേന്ദ്രീകരിക്കുന്നത്. മരിക്കുന്നത് വരെ നബിയോട് അങ്ങേയറ്റത്തെ ശാത്രുത വച്ചുപുലർത്തിയ പ്രതിയോഗിയുടെ മകളെ എന്തും ചെയ്യാവുന്ന ഒരു അവസ്ഥയിൽ ലഭിച്ചിട്ട് അവളുടെ ഇഷ്ടപ്രകാരം സ്വകുടുംബിനിയാക്കിയ ഒരു നേതാവിനെ എങ്ങനെ നമുക്ക് ആക്ഷേപിക്കാൻ സാധിക്കും ! 
വാളുമായി പുറത്തു നിന്ന സ്വഹാബി പ്രതിരോധാർത്ഥമാണ് വാളുമായി നിന്നത് , അതുകൊണ്ട് തന്നെ വാള് കൈയിൽ കരുതിയത് ഒരു തെറ്റെന്ന് പറയാൻ നമുക്ക് സാധ്യമല്ല. പ്രതിരോധിക്കാനും , ശത്രുവിനെ ചെറുക്കുവാനും അവർ അന്ന് വ്യാപകമായി ഉപയോഗിച്ചിരുന്നത് വാളായതു കൊണ്ട് അദ്ദേഹം വാളേന്തി നിന്നു വെന്നേ അതിൽ നിന്ന് മനസ്സിലാക്കേണ്ടതുള്ളൂ.
എന്നാൽ താൻ ചെയ്തത് ആവശ്യമുണ്ടായിരുന്നില്ലെന്നും, ആവലാതിപ്പെടേണ്ട ഒരു സാഹചര്യവും നിലവിൽ ഇല്ലായെന്നും പ്രവാചക വചനം നമ്മെ ബോധ്യപ്പെടുത്തുന്നു. അതോടൊപ്പം തന്നെ, അദ്ദേഹത്തിൽ കാണുന്ന പ്രവാചക സ്നേഹത്തെ റസൂൽ പ്രോൽസാഹിപ്പിക്കുകയും ചെയ്തു. അതാണ് പ്രവാചക പ്രാർത്ഥന അറിയിക്കുന്നത്.
فقال: يا رسول الله كانت جارية حديثة
عهد بعرس وكنت قتلت أباها وأخاها وزوجها فلم آمنها عليك. فضحك رسول الله وقال له خيرا.


അവലംബം:
1- البداية و النهاية
2- الطبقات الكبرى
3- سير أعلام النبلاء

Comments