ഹിശാം ഇബ്നു ഉർവ (റ) ദുർബലനാണെന്നോ !? | വസ്തുതയെന്ത് ?
വിമർശനം :
ഹിശാം ഇബ്നു ഉർവ (റ) ദുർബലനായ ഒരു റിപ്പോർട്ടറാണ്. അതുകൊണ്ട് റസൂലിന് സിഹ്റ് ബാധിച്ചുവെന്ന ഹദീസ് ദുർബലമാണ്.
മറുപടി :
- ഹിജ്റ 61ാം വർഷം മദീനയിൽ ജനിക്കുകയും , 146 ൽ മരിക്കുകയും ചെയ്ത ഹദീസ് പണ്ഡിതനാണ് ഈ താബിഈ വര്യൻ.
- 400 ൽ പരം ഹദീസുകൾ അദ്ദേഹം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇമാം ബുഖാരി, മുസ്ലിം, അഹമദ് തുടങ്ങി നിരവധി ഹദിസ് പണ്ഡിതർ ഉദ്ധരിച്ച ഹദീസാണ് സിഹ്റിനെ സംബന്ധിച്ച ഈ ഹദീസ് . ഹിശാം ഇബ്നു ഉർവ (റ) യിലൂടെയാണ് ഈ ഹദീസ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അദ്ദേഹം ഹദീസ് റിപ്പോർട്ട് ചെയ്യുന്നതിൽ സ്വീകാര്യനാണ് എന്നതാണ് ഹദീസ് പണ്ഡിതപക്ഷം.
ഇമാം ഇബ്നു ഹജർ (റ) പറയുന്നു:
قال الإمام ابن حجر - رحمه الله :
" قال يعقوب بن شيبة: هشام ثبت ثقة ...
...وأما قول ابن خراش: كان مالك لا يرضاه؛ فقد حكي عن مالك فيه شيء أشد من هذا، ومحمول على ما قال يعقوب، وقد احتج بهشام جميع الأئمة ". اهـ (هدي الساري ) (ص669)
" യാക്കൂബുന് ഷൈബ പറഞ്ഞു: ഹിഷാം സിക്കത്തും , സബുത്തുമാണ് (അദ്ദേഹത്തിൽനിന്ന് ഹദീസ് സ്വീകരിക്കാമെന്ന് അറിയിക്കുന്ന വിശേഷണങ്ങളാണ് ഇവ ) ശേഷം ഇബ്നു ഹജർ (റ) പറയുന്നു: ഇബ്നു ഹറാഷ് പറഞ്ഞ വാക്ക്: ഇമാം മാലിക്ക് അദ്ദേഹത്തിൽ തൃപ്ത്തനല്ല. ( അദ്ദേഹത്തിൽ നിന്ന് ഹദീസ് സ്വീകരിക്കുന്നതിൽ വൈമുഖ്യം പ്രകടിപ്പിക്കുന്ന വാക്കുകളാണ് ഇത് ) ഇതിനേക്കാൾ ശക്തമായ വാക്ക് ഇമാം മാലിക്കിൽ നിന്ന് പറയപ്പെട്ടിട്ടുണ്ട്. എന്നാൽ അതെല്ലാം യാക്കൂബുന് ഷൈബ (റ) യുടെ വാക്കിലേക്ക് ചേർത്ത് വായിക്കാവുന്നതാണ് . എല്ലാ പണ്ഡിതന്മാരും അദ്ദേഹത്തെ തെളിവായി അംഗീകരിച്ചവരാണ്. "
ഇമാം ഖത്തീബുൽ ബാഗ്ദാദി(റ) പറഞ്ഞു:
قال أبو بكر الخطيب:
قد ذكر بعض العلماء أن مالكا عابه جماعة من أهل العلم في زمانه بإطلاق لسانه في قوم معروفين بالصلاح والديانة والثقة والأمانة
واحتج بما أخبرني البرقاني قال حدثني محمد بن احمد بن محمد بن عبد الملك الآدمي قال نبأنا محمد بن علي الإيادي قال نبأنا زكريا الساجي قال حدثني أحمد بن محمد البغدادي قال نبأنا إبراهيم بن المنذر قال نبأنا محمد بن فليح قال قال لي مالك بن أنس هشام بن عروة كذاب.
قال فسألت يحيى بن معين قال عسى أراد في الكلام فأما في الحديث فهو ثقة وهو من الرواة عنه ( تاريخ بغداد: ١/٢٣٩)
" ഹിശാമി ബ്നു ഉർവയെ പോലുള്ള റിപ്പോർട്ടർമാരെ ആക്ഷേപിക്കുന്ന വാക്കുകൾ ഇമാം മാലിക്കിൽ (റ) നിന്ന് വന്നതിനാൽ ധാരാളം പണ്ഡിതൻമാർ അദ്ദേഹത്തെ ആക്ഷേപിച്ചിട്ടുണ്ട്, മാത്രമല്ല , അദ്ദേഹം സംസാരത്തിൽ കളവ് വരുന്ന ആളാണെന്നും ഹദീസിൽ സ്വീകാര്യനാണെന്നുമാണ് നാം മാലിക്ക് (റ) യുടെ ഈ വാക്കുകൾ ഉദ്ദേശിക്കുന്നത് .(ആശയ സംഗ്രഹം)
- മാത്രവുമല്ല ഇമാം മാലിക്ക് (റ) യുടെ അഭിപ്രായം ഹിശാമിൽ നിന്ന് ഹദീസുകൾ റിപ്പോർട്ട് ചെയ്യാൻ പാടില്ലാ എന്നല്ല, മറിച്ച് റിപ്പോർട്ട് ചെയ്യാം എന്നതാണ് . കാരണം, ഇമാം ബുഖാരി (റ) യുടെ സ്വഹീഹിൽ രണ്ടാമത്തെ ഹദീസ് തന്നെ ഹിശാമിൽ നിന്ന് ഇമാം മാലിക്ക് (റ) ഉദ്ധരിക്കുന്ന ഹദീസാണ്.
٢- حَدَّثَنا عَبْدُ اللَّهِ بْنُ يُوسُفَ، قالَ: أخْبَرَنا مالِكٌ، عَنْ هِشامِ بْنِ عُرْوَةَ، عَنْ أبِيهِ، عَنْ عائِشَةَ أُمِّ المُؤْمِنِينَ.... ( صحيح البخاري، كَيْفَ كانَ بَدْءُ الوَحْيِ إلى رَسُولِ اللَّهِ ﷺ؟ )
ഇതിൽ നിന്ന് തന്നെ ഇമാം മാലിക്ക് (റ) പറഞ്ഞത് ഹദീസ് സ്വീകരിക്കാൻ പാടില്ല എന്ന അർത്ഥത്തിലല്ല എന്നത് വ്യക്തമാണ് . അദ്ദേഹത്തിൽ നിന്ന് ഇമാം മാലിക്ക് ഉദ്ധരിക്കുന്ന ഈ ഹദീസ് നബിക്ക് " വഹയ് " (ദിവ്യബോധനം) ലഭിച്ചത് എങ്ങനെയാണെന്ന് വിശദീകരിക്കുന്ന ഹദീസാണ്. ഈ ഹദീസ് അദ്ദേഹത്തിൽ നിന്ന് ഇമാം മാലിക്ക് ഉദ്ധരിക്കുന്നുവെങ്കിൽ സിഹിറെന്റെ ഹദീസ് സ്വീകരിക്കാതിരിക്കാൻ എന്ത് മാനദണ്ഡമാണ് ഇമാം മാലിക്കിനെ കൂട്ടുപിടിച്ച് സിഹിറെന്റെ ഹദീസ് തള്ളുന്നവർക്ക് നിരത്താനുള്ളത് !?
- പൊതുവെ പണ്ഡിതർക്കിടയിൽ ഈ റാവിയെ കുറിച്ച് നിലനിൽക്കുന്ന പ്രശ്നങ്ങളിൽ ഒന്ന് അദ്ദേഹം തന്റെ ഉപ്പയിൽ നിന്ന് ഉദ്ധരിക്കുമ്പോൾ മുർസലായി പറയുമെന്നതാണ്. ആ ഹദീസ് ഉപ്പയിൽ നിന്ന് കേട്ടിട്ടുണ്ടെന്ന് സ്ഥിരപ്പെട്ടാൽ പിന്നെ ആ പ്രശ്നം ഇല്ലാതെയാവുന്നു.
- മറ്റൊന്ന് ഇറാക്കിൽ വെച്ച് അവസാന കാലത്ത് അദ്ദേഹത്തിന് ബുദ്ധിപരമായ ചില ദുർബലതകൾ വന്നുവെന്നതാണ്. എന്നാൽ അതിന് മുമ്പ് അദ്ദേഹത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഹദീസുകൾക്ക് ഈ പ്രശ്നങ്ങൾ ബാധിക്കുകയില്ല.
- എന്നാൽ റസൂലിന് സിഹ്റ് ബാധിച്ചുവെന്ന് പറയുന്നഹദീസ് ഹിശാമി ബ്നു ഉർവയിൽ നിന്ന് ഉദ്ധരിച്ച റിപ്പോർട്ടർമാർ ആരും ഒരു തരത്തിലുമുള്ള ന്യൂനതകൾ ചൂണ്ടികാണിച്ചിട്ടില്ല. ഹിശാമി ബ്നു ഉർവയിൽ നിന്ന് ഉദ്ധരിച്ച റിപ്പോർട്ടർമാർ ഇവരാണ് :
1. يحيى بن سعيد القطان البصرى
2. عيسى وهو ابن يونس الكوفي
3. ابن جريج المكي
4. أبوأسامة وهو حماد بن أسامة الكوفي
5. سفيان بن عيينة الكوفي
6. أبوضمرة أنس بن عياض المدني
7. عبد الله بن نمير الكوفي
8. معمر بن راشد البصري
9. وهيب وهو ابن خالد بن خالد البصري
10. عبد الرحمن بن أبي الزناد المدني
11. الليث بن سعد المصري
12. مرجي بن رجاء البصرى
13. حماد بن سلمة البصرى
14. علي بن مسهر
ഹദീസിന്റെ സംരക്ഷകരായ ഈ പണ്ഡിതർ എല്ലാം ഹിശാമി ബ്നു ഉർവയിൽ നിന്ന് ഉദ്ധരിച്ച ഹദീസാണ് റസൂലിന് സിഹ്റ് ബാധിച്ചുവെന്ന് പറയുന്ന ഹദീസ് .
- ഹദീസിന്റെ അടിസ്ഥാനങ്ങൾ അറിയുന്ന ഒരാൾക്കും ഹിശാമി ബ്നു ഉർവ(റ) യെന്ന റിപ്പോർട്ടർ കാരണം ഈ ഹദീസ് വിമർശന വിദേയമാക്കാൻ സാധ്യമല്ല.



Comments
Post a Comment